മിതുന്‍ മദനന്‍, ഗൗരികൃഷ്ണ
ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലെ പ്രണയത്തെക്കുറിച്ച് പറയുന്ന ചിത്രമാണ് എന്റെ പ്രിയതമന്. പി.സേതുരാജന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ചിത്രവര്‍ണ്ണന ഫിലിംസിന്റെ ബാനറില്‍ ആര്‍.രഞ്ജി ആണ് ചിത്രം നിര്‍മ്മിച്ചത്. സമ്പന്ന കുടുംബാംഗവും കോളേജ് വിദ്യാര്‍ത്ഥിയുമായ റോയ്‌സും തോട്ടം തൊഴിലാളി കുടുംബത്തില്‍ ജനിച്ച മിനിക്കുട്ടിയും തമ്മിലുള്ള നിഷ്‌കളങ്ക പ്രണയത്തെക്കുറിച്ചുള്ളതാണ് ഈ ചിത്രം. മതസൗഹാര്‍ദ്ദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മദ്യപാനം സുഹൃദ്ബന്ധത്തെയും കുടുംബബന്ധത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ചിത്രം ചൂണ്ടിക്കാട്ടുന്നു.
മിതുന്‍ മദനന്‍, ഡാലി കരണ്‍, മധുപാല്‍, ഇന്ദ്രന്‍സ്, പി. ശ്രീകുമാര്‍, ശിവജി ഗുരുവായൂര്‍, റിസബാവ, കൊച്ചുപ്രേമന്‍, പ്രേംകുമാര്‍, സുധീഷ്, അനുപരലക്ഷ്മി, മനു, പ്രഭു മുരളി, ടോണി ജോര്‍ജ്ജ്, ജയശീലന്‍ സദാനന്ദന്‍, ഗൗരികൃഷ്ണ, മൈഥിലി കൃഷ്ണ, കെ.പി.എ.സി ലളിത, കൃഷ്ണ പ്രദീപ്, അംബിക മോഹന്‍, ഉഷൈദ, കല, അഫ്‌സിന, നിഷ, ശ്രിയ, ഡോ.ബീന കാനഡ, ബേബി നയന എന്നിവരാണ് പ്രധാന താരങ്ങള്‍. പുതുമുഖം മിതുന്‍ മദനന്‍ ആണ് നായകന്‍. പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ഡാലി കരണ്‍ അവതരിപ്പിക്കുന്നു. ഗൗരികൃഷ്ണ ആണ് നായിക. നായികാ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രമായി മൈഥിലി കൃഷ്ണ എത്തുന്നു.
മിതുന്‍ മദനന്‍, ഗൗരികൃഷ്ണ
ഛായാഗ്രഹണം: രാജു വാര്യര്‍. ഗാനരചന: ഡോ.എം.ജി. സദാശിവന്‍. സംഗീതം, പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍. ഗായകര്‍: കെ.ജെ.യേശുദാസ്, എസ്. ജാനകി, കെ.എസ്.ചിത്ര. എഡിറ്റിംഗ് :കെ.ശ്രീനിവാസ്. കലാസംവിധാനം: മധു രാഘവന്‍. കോസ്റ്റ്യൂംസ്: അനില്‍ ചെമ്പൂര്‍. മേക്കപ്പ:് ബിനീഷ് ഭാസ്‌കര്‍. ത്രില്‍സ് റണ്‍ രവി. കോറിയോഗ്രാഫി : അഖില മനു ജഗത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എ.ഡി ശ്രീകുമാര്‍. പി.ആര്‍.ഒ: റഹിം പനവൂര്‍, എ.എസ്.ദിനേശ് സ്റ്റില്‍സ് : മോഹന്‍ സുരഭി .ഡിസൈന്‍: രമേഷ് എം. ചാനല്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജയശീലന്‍ സദാനന്ദന്‍. പ്രൊഡക്ഷന്‍ മാനേജര്‍: ഷബീര്‍. സൗണ്ട് എഞ്ചിനീയര്‍: ഹരികുമാര്‍. ഡി.ഐ മഹാദേവന്‍. എഫക്ട്‌സ്: രാജ്മാര്‍ത്താണ്ഡം.
യശഃശരീരനായ ലെനിന്‍ രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സംവിധായകരോടൊപ്പം അസിസ്റ്റന്റായും അസോസ്സിയേറ്റായും മുപ്പത്തിയഞ്ച് വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുള്ള പി.സേതുരാജന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.
ഗൗരികൃഷ്ണ, മിതുന്‍ മദനന്‍
കെ.ജെ.യേശുദാസ്, എസ്.ജാനകി, കെ.എസ്.ചിത്ര എന്നീ പ്രഗത്ഭ ഗായകര്‍ ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. ജി.ദേവരാജന്‍, എം.ജി.രാധാകൃഷ്ണന്‍, ജെറി അമല്‍ദേവ് തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആല്‍ബര്‍ട്ട് വിജയന്‍ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. 2017 ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളില്‍ മികച്ച ഗാനരചനയ്ക്കുള്ള അവാര്‍ഡ് ഈ ചിത്രത്തിലെ ഗാനരചയിതാവായ ഡോ. എം.ജി.സദാശിവന് ലഭിച്ചിരുന്നു.
പശസ്ത ക്യാമറാമാനായിരുന്ന ആനന്ദക്കുട്ടന്റെ പ്രഥമ ശിഷ്യനും സന്തതസഹചാരിയുമായിരുന്നു ഈ ചിത്രത്തിന്റെ ഛായാഗ്രാഹകനായ രാജു വാര്യര്‍.
ഡാലി കരണ്‍
കോട്ടയം സി.എം.എസ്. കോളേജ്, വാഗമണ്‍, ബോണക്കാട്, പൊന്മുടി, പാലരുവി എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.
ചിത്രവര്‍ണ്ണന ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.
താരങ്ങളും അണിയറക്കാരും