ശിവപ്രസാദ്, ആര്യ, ഹരികൃഷ്ണന്‍, സിയ
തമിഴിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമയായ അമാനുട. എസ്.എസ്. ജിഷ്ണുദേവ് എന്ന യുവാവാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഒരു കൂട്ടം മലയാളി യുവതീ-യുവാക്കളാണ് ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നതാണ് ഒരു പ്രത്യേകത. ഓസ്ട്രിയ മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ രാജ് പൂത്തണല്‍, പ്രവിത ആര്‍. പ്രസന്ന എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഹരികൃഷ്ണന്‍ ആണ് സിനിമയുടെ തിരക്കഥ രചിച്ചത്.
ഹോളിവുഡില്‍ മാത്രം പരീക്ഷിച്ചിട്ടുള്ളതാണ് ഫൗണ്ട് ഫൂട്ടേജ് സിനിമ ഈ രീതിയിലുള്ള ആദ്യ തമിഴ് ചിത്രമാണ് അമാനുട. അദൃശ്യശക്തികളുടെ സാന്നിദ്ധ്യം എന്നാണ് അമാനുട എന്ന വാക്കുകൊണ്ട് ഉദ്ദ്യേശിക്കുന്നത്. മൂവി ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന ഫൂട്ടേജ് യാതൊരുവിധ എഡിറ്റിംഗും കളര്‍ ഗ്രേഡിംഗും ഡബ്ബിംഗും ഗ്രാഫിക്‌സുമില്ലാതെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. മറ്റു സിനിമകളിലേതുപോലെ സ്‌പെഷ്യല്‍ ഇഫക്ട്, സ്റ്റണ്ട്, പശ്ചാത്തല സംഗീതം തുടങ്ങിയവയ്ക്ക് ഈ സിനിമയില്‍ ഒട്ടും പ്രാധാന്യം നല്‍കിയിട്ടില്ല. എന്നാല്‍ ദൃശ്യ-ശ്രവ്യപരമായി ഏറെ പുതുമകള്‍ ഈ ചിത്രത്തില്‍ കൊണ്ട് വന്നിട്ടുണ്ടെന്ന് അണിയറക്കാര്‍ പറഞ്ഞു.
സഖില്‍ മിഖദാദ്, ഹരികൃഷ്ണന്‍, ശിവപ്രസാദ്
പ്രേക്ഷകര്‍ കൂടി സിനിമയുടെ ഭാഗമായി മാറുന്ന രീതിയിലാണ് ഈ ഹൊറര്‍ സിനിമ ഒരുക്കിയിരിക്കുന്നത്. അമാനുഷിക സാന്നിദ്ധ്യങ്ങളെ കുറിച്ച് പഠനം നടത്തുന്ന യുവതീ-യുവാക്കള്‍ കാട്ടിലെ കോട്ടയ്ക്കകത്ത് എത്തുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ ചിത്രത്തില്‍ പറയുന്നത്. പശ്ചാത്തല സംഗീതം ഇല്ലാത്തതുകൊണ്ട് തന്നെ ഈ ചിത്രത്തില്‍ യഥാര്‍ത്ഥ സൗണ്ട് എഫക്ട്‌സിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു. ശ്രമകരമായ ഈ ജോലി ഭംഗിയായി പൂര്‍ത്തിയാക്കിയത് സൗണ്ട് എഞ്ചീനിയറായ എന്‍.ആര്‍ വൈത്തീശ്വരന്‍ ആണ്. തിരുവനന്തപുരത്തെ മ്യൂസിക്ക ഫാക്ടറി എന്ന സ്റ്റുഡിയോയിലാണ് സിനിമയുടെ ശബ്ദലേഖനവും സൗണ്ട് എഫക്ട്‌സും ശബ്ദമിശ്രണവും വിജയകരമായി പൂര്‍ത്തിയാക്കിയത്.
ലോകത്തിലെ ആദ്യത്തെ സെല്‍ഫി ഷോര്‍ട്ട് ഫിലിമിലൂടെ പ്രശസ്തനായ അനസ് റഹിം, ശിവപ്രസാദ്, ഹരികൃഷ്ണന്‍, സഖില്‍ മിഖദാദ്, ശ്രീജിത്ത്, സിയ, ആര്യ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമാട്ടോഗ്രാഫിയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ എസ്.എസ്.ജിഷ്ണു ദേവ് തന്നെയാണ്.
ഈ സിനിമയുടെ പ്രൊമോഷന്‍ ഗാനം എഴുതി നല്‍കിയത് നവാഗതനായ നിതിന്‍ നോബിള്‍ ആണ്.സാതിഷ്‌ദേവ്, അഡ്വ. ഗായത്രി നായര്‍ എന്നിവരാണ് ഗാനം ആലപിച്ചത്.
മേക്കപ്പ്: അരുണ്‍ രാമപുരം. കോസ്റ്റ്യൂംസ്: റോജ മിറിയം. കലാ സംവിധാനം: പ്രശാന്ത് ദിവാകരന്‍. അസോസ്സിയേറ്റ് ഡയറക്ടര്‍: രാജേഷ് വടകോട.് പ്രൊഡക്ഷന്‍ മാനേജര്‍: വിശാഖ് കൃഷ്ണ എ.എം.പി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അര്‍ജുന്‍ ഹരീന്ദ്രനാഥ്. പി.ആര്‍.ഒ: റഹിം പനവൂര്‍. ട്രെയിലര്‍ എഡിറ്റിംഗ്: സ്റ്റീഫന്‍ ഗ്രാന്റ്. അസിസ്റ്റന്റ് ഡയറക്ടര്‍: അരവിന്ദ് സൂരജ്. ലൈന്‍ പ്രൊഡ്യൂസേഴ്‌സ:് ആര്‍ട്ടിസ്റ്റ് ഫിലിംസ്, ജെ.കെ. പിക്‌ചേഴ്‌സ് അജയ്കുമരന്‍