റിയാസ് ഖാന്‍
ഏറ്റവും വലിയ ദൃശ്യ-ശ്രവ്യ മാധ്യമമായ സിനിമയിലെ പിന്നാമ്പുറ കഥകള്‍ രസകരമായി തുറന്നുപറയുന്ന ചിത്രമാണ് പരിപ്പുവട. സിനിമാമോഹം സ്വപ്നം കാണുന്ന ധാരാളം യുവതീയുവാക്കളുണ്ട്. സിനിമയുടെ പേരില്‍ ചിലര്‍ നടത്തുന്ന കാട്ടിക്കൂട്ടലുകളും അബദ്ധങ്ങളും കോമഡിയുടെ പശ്ചാത്തലത്തില്‍ ഈ ചിത്രത്തിലൂടെ ചൂണ്ടിക്കാട്ടുകയാണെന്ന് സിനിമയുടെ അണിയറക്കാര്‍ പറയുന്നു. സിനിമാസംവിധാനത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്തവര്‍ സംവിധായകരായി രംഗത്തിറങ്ങിയാലുണ്ടാകുന്ന പ്രശ്‌നങ്ങളും ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.
ദിനേശ് വിളക്കുപാറ, സജിത്ത് രേവതി, അനന്ദന്‍
ഈ ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് മഹാദേവനാണ്. ശിവദീപം ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ അരുണ്‍ ജി.രവി ചിത്രം നിര്‍മ്മിക്കുന്നു. തിരക്കഥയും സംഭാഷണവും രചിച്ചത് ദിനേശ് വിളക്കുപാറ ആണ്. റിയാസ് ഖാന്‍, അനന്ദന്‍, ഷാജി മാലിവേക്കര, സജി പേയാട്, ദീപു ശിവദീപം, ദിനേശ് വിളക്കുപാറ, മുജീബ്, ബിനു സുകുമാരന്‍, പ്രശാന്ത് ഗോപിനാഥ്, സുനില്‍ തിരുവല്ലം, വിഷ്ണു, അന്‍സാരി ഈരാറ്റുപേട്ട, അനീഷ്, അജിത്ത്, അനി അന്തിയൂര്‍ക്കോണം, അമീര്‍, സുധി, അതുല്‍, ജോസി, മാഹീന്‍, അജയകൃഷ്ണന്‍, ആര്‍ജ്ജവ് സന്തോഷ്, മാനവ്, അബി, മാസ്റ്റര്‍ ആദര്‍ശ് വിളപ്പില്‍, സച്ചു, വൈഷ്ണവ്, ശ്രീഗണേശന്‍, സജിത, നിവേദിത, ആതിര, ആനി, രമ്യ, ലക്ഷ്മി, നീതു, പ്രിയ, സൂര്യ, നയനിക, സഫാന, ആദിത്യ, നിവേദ്യ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
റിയാസ് ഖാന്‍, പ്രശാന്ത് ഗോപിനാഥ്, ബിനു സുകുമാരന്‍, നിവേദിത, സജിത
അരുണ്‍.ജി.രവി നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ഇത്. അസിസ്റ്റന്റ് ഡയറക്ടര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എന്നീ നിലകളില്‍ 6 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള ഈ യുവാവ് മികച്ചൊരു നടന്‍ കൂടിയാണ്. നിരവധി സിനിമകളിലും സീരിയലുകളിലും അരുണ്‍ അഭിനയിച്ചിട്ടുണ്ട്. പുതിയ ചില ചിത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവ നിര്‍മ്മാതാവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ദീപു ശിവദീപം, ബിജു അഗസ്റ്റില്‍ എന്നിവരുടെ കൂടെ അരുണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിപ്പുവട എന്ന ചിത്രം നിര്‍മ്മിക്കാന്‍ പ്രചോദനം നല്‍കിയത് ദീപു ശിവദീപമാണെന്നും സംവിധായകന്‍ ശ്രീജിത്ത് മഹാദേവന്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയെന്നും അരുണ്‍ പറഞ്ഞു.
അരുണ്‍ ജി.രവി ഷാജി മാലിവേക്കര, ആദിത്യ
ഛായാഗ്രഹണം: അജി പനങ്ങോട്, സോണി ആറ്റിങ്ങല്‍. ഗാനരചന, സംഗീതം: ഷാനോ, വിഷ്ണുരാജ് വരവത്ത്. ഗായകര്‍ : വിഷ്ണു, അപര്‍ണ്ണ. എഡിറ്റിംഗ്: അനീഷ് പഞ്ചമി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപു ശിവദീപം. പി.ആര്‍.ഒ: റഹിം പനവൂര്‍. മേക്കപ്പ്: ഉദയന്‍ പേരുര്‍ക്കട. കലാസംവിധാനം: പ്രദീപ് വെടിവച്ചാന്‍ കോവില്‍. കോസ്റ്റ്യൂംസ:് സുനില്‍ തിരുവല്ലം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സജിത്ത് രേവതി. അസോസിയേറ്റ് ഡയറക്ടര്‍: കിരണ്‍. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ :അനീഷ്, രതീഷ്, അനുജ, നിവേദിത. കോറിയോഗ്രാഫി: സൂപ്പര്‍ പ്രശാന്ത്. സ്റ്റില്‍സ്: പി.വി.കുമാര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: മണി പാലക്കാട്. യൂണിറ്റ്: ദേവി മൂവീസ്