ഡിസംബറില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ വരവറിയിച്ച് ഞായറാഴ്ച (നവ.15) മാനവീയം വീഥിയില്‍ പ്രശസ്ത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയുടെ ക്ലാസിക് ചിത്രമായ 'കളര്‍ ഓഫ് പാരഡൈസ്' പ്രദര്‍ശിപ്പിക്കും
വൈകുന്നേരം ആറരയ്ക്കാണ് മാനവീയം തെരുവോരക്കൂട്ടവുമായി ചേര്‍ന്ന് കേരള ചലച്ചിത്ര അക്കാദമി മലയാളം സബ്‌ടൈറ്റിലുകളോടെ കളര്‍ ഓഫ് പാരഡൈസ്' പ്രദര്‍ശിപ്പിക്കുന്നത്. മുഹമ്മദ് എന്ന അന്ധബാലപ്രതിഭയെക്കുറിച്ചുള്ളതാണ് 1999ല്‍ പുറത്തിറങ്ങിയ ഈ ചിത്രം.
മുഹമ്മദ് തന്റെ സ്‌കൂളില്‍നിന്ന് അവധിക്കാലം ആഘോഷിക്കാനെത്തുമ്പോഴുള്ള കൗതുകങ്ങളില്‍ ആകൃഷ്ടനാകുന്നുണ്ടെങ്കിലും, മകന്‍ അന്ധനായതിന്റെ നാണക്കേടും ദേഷ്യവും ഭയവുമെല്ലാം പിതാവിനെ പിടികൂടുന്നു. വിഭാര്യനായ പിതാവ് ഇക്കാര്യം തന്റെ കാമുകിയില്‍നിന്ന് മറയ്ക്കാന്‍ ശ്രമിക്കുന്നതും ചിത്രത്തിന്റെ ഇതിവൃത്തമാകുന്നു.
പൊതു ചിത്രപ്രദര്‍ശനത്തിന്റെ ഭാഗമായി ബൈസിക്കിള്‍ തീവ്‌സ്, ഗ്രേറ്റ് ഡിറ്റേക്ടര്‍, ലാസ്ട്രാഡ, ബാറ്റില്‍ഷിപ്പ് പൊട്ടേംകിന്‍ തുടങ്ങിയ ചിത്രങ്ങള്‍ കഴിഞ്ഞ ഞായറാഴ്ചകളില്‍ അക്കാദമി പ്രദര്‍ശിപ്പിച്ചിരുന്നു. ചലച്ചിത്ര മേള തുടങ്ങുന്നതുവരെ എല്ലാ ഞായറാഴ്ചയും ലോക ക്ലാസിക്കുകള്‍ തലസ്ഥാനത്തെ പ്രേക്ഷകര്‍ക്കു മുന്നിലെത്തും.
ഡിസംബര്‍ നാല് മുതല്‍ 11 വരെയാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം.