തിരുവനന്തപുരം:ഇന്ന് ന്യുജെൻ പിള്ളേർക്ക് അമ്മമാർ വേണ്ട. അച്ഛനെയും അധികം ആവിശ്യമില്ല. അപൂർവമായി മാത്രമാണ് അവരുടെ ചിത്രങ്ങളിൽ അച്ഛനമ്മമാരെ കാണാൻ കഴിയു. ഇപ്പോൾ മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ താരങ്ങളെ നോക്കിയാണ് കഥ എഴുതുന്നത്. ആ അവസ്ഥയിൽ അമ്മമാരെ ഒഴിവാക്കപ്പെടുകയാണ് ചെയ്യുന്നത് എന്ന് മലയാള സിനിമയിലെ അമ്മ കവിയൂര് പൊന്നമ്മ പറഞ്ഞു. കേരള സ്ത്രീ പഠനകേന്ദ്രം ഏര്പ്പെടുത്തിയ രണ്ടാമത് പി കെ റോസി പുരസ്കാരം പെണ്‍ ചലച്ചിത്രോത്സവ വേദിയിലെ ചടങ്ങിൽ വിജയകുമാരി ഓ മാധവനിൽ നിന്ന് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അവർ.
അമ്മമാർ കുഞ്ഞുങ്ങളെ സ്നേഹിക്കണം. അവരോടു ദേഷ്യം കാണിക്കരുത്. അവര്ക്ക് സ്നേഹം കൊടുത്താലേ ആ സ്നേഹം തിരിച്ചു കിട്ടുകയുള്ളൂ എന്ന് ഉപദേശിച്ച പൊന്നമ്മ ന്യു ജെൻ നായകരിൽ ഫഹദിനെയും നെവിനെയും ഇഷ്ടമാണെന്നും പറഞ്ഞു. കേരള സ്ത്രീ പഠനകേന്ദ്രം ചെയര്പേഴ്സണ്‍ ടി എൻ സീമ എം പി മികച്ച ഡോക്കുമെന്ററിക്കുള്ള പി കെ റോസി പുരസ്കാരം റേഡിയോ വുമെൻ അറ്റ് പട്ടാര സംവിധാനം ചെയ്ത ഷോണ്‍ സെബാസ്റ്റ്യനു സമ്മാനിച്ചു.
ഐ എം എ പ്രസിഡന്റ് ഡോ.ആർ സി ശ്രീകുമാർ കേരള സ്ത്രീ പഠനകേന്ദ്രം ഡയറക്ടർ ഡോ.പി എസ് ശ്രീകല,കേരള സ്ത്രീ പഠനകേന്ദ്രം സെക്രട്ടറി ഡോ.എസ് പ്രിയ,വി എസ് ബിന്ദു എന്നിവര് പങ്കെടുത്തു.