CINEMA06/12/2019

പ്രേക്ഷകരുടെ ഹൃദയത്തുടിപ്പുമായ് ജോഷി ബെനഡിക്ടിന്റെ സിഗ്‌നേച്ചര്‍ ഫിലിം

ayyo news service
ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഭാവനയുടെ പുതുലോകം തുറക്കുന്ന സിഗ്‌നേച്ചര്‍ ഫിലിം .ദ ഡോര്‍ ഓപ്പണ്‍സ് എന്ന സിഗ്‌നേച്ചര്‍ ചിത്രത്തിന്റെ ആശയവും ആനിമേഷനും ജോഷി ബെനഡിക്ടിന്റേതാണ്. സന്തോഷ് കെ തമ്പി സംഗീതം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ശബ്ദ സംവിധാനം നിർവഹിച്ചിരിക്കുന്നത് ആനന്ദ് ബാബുവാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രാസ്വാദകർ ഒരേ ഹൃദയത്തുടിപ്പുമായി തിരശീലക്ക് മുന്നിൽ ഇരിക്കുന്നതും സിനിമയുടെ ഭാവനാലോകം  ഓരോ പ്രേക്ഷകനിലേക്കും സുവർണ്ണ ചകോരമായി  പറന്നിറങ്ങുന്നതുമാണ് സിഗ്നേച്ചർ ഫിലിമിന്റെ പ്രമേയം.

മേളയിൽ ചിത്രങ്ങളുടെ കാഴ്ച്ചവസന്തം തുറക്കുന്നത് സിഗ്‌നേച്ചര്‍ ഫിലിമിനൊപ്പമാണ്.മൈന്‍ഡ്‌വേ  ഡിസൈന്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമ്മാണം
Views: 1018
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024