Mobirise Website Builder v4.9.3
CINEMA03/11/2018

വിനീത് ശ്രീനിവാസന്‍ അതിഥി വേഷമിടും: കുട്ടിയപ്പനും ദൈവദൂതരും പൂജ കഴിഞ്ഞു

ayyo news service
ടി.എസ്.സുരേഷ്ബാബു, ഗോകുല്‍ ഹരിഹരന്‍
നവാഗതനായ ഗോകുല്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന കുട്ടിയപ്പനും ദൈവദൂതരും എന്ന ചലച്ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. ചലച്ചിത്ര സംവിധായകന്‍ ടി.എസ്.സുരേഷ്ബാബു ദീപം തെളിയിച്ചു. പരസ്യചിത്ര സംവിധായകന്‍ ടി.വി.മൂര്‍ത്തി, സംവിധായകന്‍ ശ്രീജിത്ത് മഹാദേവന്‍, വി.ഹരിസുധന്‍, ബാബു ഫൂട്ട് ലൂസേഴ്‌സ്, സജീഷ് ഫൂട്ട് ലൂസേഴ്‌സ്, കണ്ണന്‍ നായര്‍, റഹിം പനവൂര്‍, ഗോകുല്‍ ഹരിഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രേക്ഷകരെ പൂര്‍ണ്ണമായും രസിപ്പിക്കുന്ന സിനിമയാണിതെന്ന് അണിയറക്കാര്‍ പറഞ്ഞു. ഓട്ടോ ഡ്രൈവറായ ഗിരി സവാരിക്കിടയില്‍ കുട്ടിയപ്പന്‍ എന്ന വൃദ്ധനെ അവിചാരിതമായി പരിചയപ്പെടുന്നു. ഇവരുടെ ജീവിതത്തിലുണ്ടായ രസകരമായ അനുഭവങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. സമൂഹം ഇന്ന് നേരിടുന്ന ഒരു പ്രശ്‌നം ഈ ചിത്രത്തില്‍ തുറന്നുകാട്ടുന്നുണ്ട്.
പൂജാചടങ്ങിൽ പങ്കെടുത്തവർ 
വിനീത് ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നു. 

ഡോ. ആര്‍.രാജ്കുമാര്‍, ധനില്‍കൃഷ്ണ, സജിത്.എസ്.ജി.നായര്‍, ദേവികാ സന്തോഷ്, റിയ വിനോയ്, ബേബി ആനന്ദ്രിദ, ബേബി കൃഷ്ണപ്രിയ, ബേബി ചിന്മയ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
നായ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ്.

രചന: വെങ്കിടേഷ് വെങ്കി, സന്തോഷ്‌രാജ. ഛായാഗ്രഹണം: വിപിന്‍രാജ്. ഗാനരചന: രതീഷ് തുളസീധരന്‍. സംഗീതം: ആദര്‍ശ് പി.വി. എഡിറ്റിംഗ്:  ശരണ്‍ ജി.നായര്‍. കലാസംവിധാനം: ഷാലു ലെവി. മേക്കപ്പ് , കോസ്റ്റ്യൂംസ് : ചിത്ര ടി.എച്ച്. പി.ആര്‍.ഒ: റഹിം പനവൂര്‍. കോറിയോഗ്രാഫി: സജീഷ് ഫൂട്ട് ലൂസേഴ്‌സ.് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിമല്‍ എസ്. അസോസിയേറ്റ് ഡയറക്ടര്‍: ശരത് ബാലകൃഷ്ണന്‍. ഫൈറ്റ്: ബാബു ഫൂട്ട് ലൂസേഴ്‌സ്. സ്റ്റില്‍സ്: ആദിന്‍. ഡിസൈന്‍സ:് അനന്ദു സദാനന്ദ്. ലൊക്കേഷന്‍ മാനേജര്‍: സുരേഷ്.
താരങ്ങളും അണിയറക്കാരും 
തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം നടക്കും.




Views: 1430
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
L ONLY