CINEMA25/02/2022

റൊമാന്റിക് ത്രില്ലർ ചിത്രം 'കൂൺ' പൂർത്തിയായി

Rahim Panavoor
പ്രശാന്ത് ബി. മോളിക്കല്‍ സംവിധാനം ചെയ്യുന്ന 'കൂണ്‍' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഗോള്‍ഡന്‍ ട്രമ്പെറ്റ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അനില്‍കുമാര്‍ നമ്പ്യാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.പ്രണില്‍ നമ്പ്യാര്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ഈ സിനിമ . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിനിമാ മേഖലയിലും പ്രേക്ഷകരിലും ഏറെ ചര്‍ച്ച  ചെയ്യപ്പെട്ടിരുന്നു. ഹോളിവുഡ് സ്‌റ്റൈലില്‍ മനോഹരമായാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. അമല്‍ മോഹന്‍ ആണ്ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.പുതുമുഖ ങ്ങളായ ലിമലും സിതാര വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമേയ, അഞ്ജന, മേറീസ് ജോസ്, ഗിരിധര്‍ കൃഷ്ണ, സുനില്‍ സി. പി,ലക്ഷ്മിക  സജീവന്‍, ചിത്ര  പ്രശാന്ത്, അനില്‍കുമാര്‍  നമ്പ്യാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ഛായാഗ്രഹണം :ടോജോ പി.തോമസ്. ഗാനരചന ടിറ്റോ പി. തങ്കച്ചന്‍.സംഗീതം,പശ്ചാത്തല സംഗീതം :അജിത് മാത്യു. ഗായകര്‍ :യാസിന്‍ നിസാര്‍, ഗൗരി ലക്ഷ്മി, നക്ഷത്ര സന്തോഷ് .എഡിറ്റര്‍: സുനില്‍ കൃഷ്ണ. മേക്കപ്പ്: നിത്യമേരി.കലാസംവിധാനം :സണ്ണി അങ്കമാലി. കോസ്റ്റ്യൂമര്‍ : ദീപു സി.എസ്.കോറിയോഗ്രാഫി :ബിനീഷ് കുമാര്‍ കൊയിലാണ്ടി.  സൗണ്ട് റെക്കോര്‍ഡിസ്റ്റ്: ജോബിന്‍ ജയന്‍ .അസോസിയേറ്റ് ഡയറക്ടര്‍മാര്‍ : അനന്തു ടി. പി, മുഹമ്മദ് റോഷന്‍. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ :മോഹനന്‍, ആര്‍ മണികണ്ഠന്‍. സ്‌ക്രിപ്റ്റ് അസോസിയേറ്റ്:നിധിന്‍ ബി. മോളിക്കല്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഹരിവെഞ്ഞാറമൂട്. പ്രൊഡക്ഷന്‍ മാനേജര്‍: സനില്‍ ചെമ്പുവിള.  സ്റ്റില്‍സ് :പ്രശോഭ് ഈഗിള്‍ ഐ.ഡിസൈന്‍സ്: മനു ഡാവിഞ്ചി. പി ആര്‍ ഒ : ഷെജിന്‍ ആലപ്പുഴ.സൗണ്ട് ഡിസൈന്‍ :പ്രശാന്ത് എസ്. പി.  സൗണ്ട് വര്‍ക്ക്:കളക്റ്റീവ് സ്റ്റുഡിയോ,വി. എഫ്. എക്‌സ്: മാഗസിന്‍ മീഡിയ. വി. എഫ്. എക്‌സ് ഡയറക്ടര്‍ :അമല്‍ ഗണേശ്.അനിമേഷന്‍, ടൈറ്റില്‍സ്: ചിത്രഗുപ്തന്‍.ഡിഐ സ്റ്റുഡിയോ: 24സെവന്‍. കളറിസ്റ്റ് :ബിലാല്‍ റഷീദ്.മാര്‍ക്കറ്റിംഗ്, അഡ്വര്‍ടൈസിംഗ്, ആന്റ്  ഓണ്‍ലൈന്‍ മീഡിയ പാര്‍ട്ട്  ണേഴ്‌സ് : എയര്‍ നെറ്റ് എന്റര്‍ടൈന്‍മെന്റ്,ജോണ്‍ ഏലിയാസ്, റഹിം പനവൂര്‍.

ത്രില്ലര്‍  ചിത്രമായതുകൊണ്ട്   സിനിമയുടെ റിലീസിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുവെന്ന് അറിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍  പറഞ്ഞു.
Views: 681
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024