ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. മെസ്സി വിരമിക്കുന്നില്ല. ദേശീയ ടീമിൽ ചാമ്പ്യൻസ് നെപ്പോലെ കളി തൂടരും. അർജന്റീന ലോക ചാമ്പ്യൻമാർ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ 4-2 ന് തോൽപ്പിച്ചു മെസ്സിക്ക് ഗോൾഡൻ ബോൾ എംബാബായ്ക്ക് ഗോൾഡൻ ബൂട്ട് സുവർണ ചകോരം സ്പാനിഷ് ചിത്രം ഉത്മയ്ക്ക്.മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കമാണ് പ്രേക്ഷക പ്രീതി നേടിയ ചിത്രം. ഫ്പോർച്ചുഗൽ കോച്ച് സാന്റോസിനെ പുറത്താക്കി. 27മത് ഐ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം മഹേഷ് നാരായൺ സംവിധാനം ചെയ്ത അറിയിപ്പ് സ്വന്തമാക്കി ഐഎഫ് എഫ് കെ സമാപനം ഇന്ന്. ലോകകപ്പ് ഫുട്ബോൾ കലാശപ്പോരിൽ മെസ്സി എംബാപ്പെ പോരാട്ടം 18ന്.
CINEMA26/03/2023

ക്രൗഡ് ആർട്ടിസ്റ്റുകൾക്ക് അർഹമായ പ്രതിഫലം നൽകണം : നവാഗത സംവിധായകൻ അനിൽ ബാബു കലാകേളി

ക്ലൗഡ് ആർട്ടിസ്റ്റുകൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ 'ഇടത്തല പാപ്പാൻ'
Rahim Panavoor
തിരുവനന്തപുരം :സിനിമയിലെ ക്രൗഡ് ആർട്ടിസ്റ്റുകൾക്ക്  അർഹമായ പ്രതിഫലം നൽകണമെന്ന് നവാഗത സംവിധായകൻ അനിൽ ബാബു കലാകേളി.  ക്രൗഡ് ആർട്ടിസ്റ്റുകളെ  കേന്ദ്ര  കഥാപാത്രങ്ങളാക്കി ഇടത്തല പാപ്പാൻ എന്ന സിനിമ സംവിധാനം ചെയ്യുകയാണ്  ഇദ്ദേഹം.

"ഞാൻ രചന നിർവഹിച്ച്   ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്  ഇടത്തല പാപ്പാൻ. സിനിമയിലെ ക്രൗഡ് ആർട്ടിസ്റ്റുകളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് സിനിമ ഒരുക്കുന്നത്. ഒരു ലക്ഷ്യം കൂടി ഈ സിനിമയുടെ പിന്നിലുണ്ട്. സിനിമയിൽ ക്രൗഡ് ആയിട്ട് വരുന്ന ആർട്ടിസ്റ്റുകൾക്ക്  അർഹമായ പ്രതിഫലം നൽകണമെന്ന  ആവശ്യം ചൂണ്ടിക്കാട്ടുക എന്നതാണ്  അത്. ഇത്തരം ആർട്ടിസ്റ്റുകൾക്ക് 1500 രൂപയോളം പ്രതിഫലം ഉണ്ട്. എന്നാൽ അത് പൂർണമായും അവർക്ക് കിട്ടുന്നില്ല. ഉള്ള ക്യാഷ് പോലും പലപ്പോഴും വൈകിയാണ്  കിട്ടുന്നതെന്ന് ചില ആർട്ടിസ്റ്റുകൾ പരാതി  പറഞ്ഞിട്ടുണ്ട്. ആഴ്ചകളും മാസങ്ങളും എടുത്തേയ്ക്കാം. സിനിമയുടെ നിർമാതാവ്  എല്ലാ ആർട്ടിസ്റ്റുകൾക്കും ടെക്നീഷ്യന്മാർക്കും പ്രതിഫലം  നൽകുന്നുണ്ട്. ക്രൗഡ്  ആർട്ടിസ്റ്റുകൾക്കുമുള്ള പ്രതിഫലവും  കുറവ്  വരുത്താതെ പൂർണമായും നൽകണം.അവരെ  വിളിക്കുന്നവർ അത് നൽകാൻ  തയ്യാറാകണം.
   
ക്രൗഡ് ആർട്ടിസ്റ്റുകളുടെ  ആവശ്യങ്ങൾ കേൾക്കാനും  പരിഹാരം കണ്ടെത്താനുമുള്ള കൂട്ടായ്മയാണ് കൊച്ചിൻ കലാകേളി. ഒരു അവസരം കിട്ടുമെന്നുള്ള പ്രതീക്ഷയിൽ   ഏറെ 
കഷ്ടപ്പാട്  സഹിച്ചാണ്  വിദൂര സ്ഥലങ്ങളിൽ നിന്നുവരെ  ക്ലൗഡ് ആർട്ടിസ്റ്റുകൾ ലൊക്കേഷനിൽ എത്തുന്നത്. അതുകൊണ്ടുതന്നെ  അവരുടെ വിഷമം മനസ്സിലാക്കണം എന്നാണ് കലാകേളിയുടെ പ്രവർത്തകർക്ക് പറയാനുള്ളത്. ക്രൗഡ് ആർട്ടിസ്റ്റുകൾ വർക്ക് കഴിഞ്ഞ് ലൊക്കേഷനിൽ നിന്നു  പോകുമ്പോൾ തന്നെ അവർക്കുള്ള  പ്രതിഫലം നൽകണം.  ഒരുപാട്  പേരുടെ കഷ്ടപ്പാടും പരിശ്രമവും ആണ് ഒരു സിനിമയുടെ വിജയം. കൊച്ചിൻ കലാകേളി ക്രൗഡ് ആർട്ടിസ്റ്റുകൾക്ക് ഒപ്പമുണ്ടാകും"അനിൽ ബാബു കലാകേളി പറഞ്ഞു.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇടത്തല പാപ്പാൻ സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു. സിനിമയുടെ പോസ്റ്ററും പ്രകാശനം  ചെയ്തു.
Views: 114
SHARE
NEWS

ദേശീയ സിദ്ധ ദിനാചരണത്തിനു തുടക്കമായി

TALKS

താരങ്ങള്‍ ഒരു ഘടകം മാത്രം; പ്രമേയത്തിനും ആവിഷ്‌ക്കാരത്തിനുമാണ് പ്രാധാന്യം : മനോജ് കാന

P VIEW

സിനിമാ പ്രവർത്തകരെ ആദരിച്ചു

ARTS

അരങ്ങേറ്റം നടന്നു

OF YOUTH

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ചു നല്‍കിയ പ്ലസ് വണ്‍കാരി ആര്യരത്‌ന 'നന്മരത്‌ന '

L ONLY

വനിതാ ശക്തീ

Create Date: 31.12.2020