CINEMA03/12/2019

വനിത സംവിധായകരുടെ 27 ചിത്രങ്ങള്‍ കാണാം

ayyo news service
ചലച്ചിത്രലോകത്ത് ശ്രദ്ധേയ സാന്നിധ്യങ്ങളായ 27 വനിതകളുടെ ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍. വിഭജനാനന്തര യൂഗോസ്ലാവിയയിലെ സ്ത്രീകളുടെ അരക്ഷിതജീവിതം അഭ്രപാളിയിലെത്തിച്ച ബോസ്നിയന്‍ സംവിധായിക ഐഡ ബെഗിച്ച്, ടിയോണ, നേര്‍വസ് ട്രാന്‍സ്ലേഷന്‍ എന്ന ചിത്രത്തിലൂടെ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ഷിറിന്‍ സെനോ തുടങ്ങിയവരുടെ ചിത്രങ്ങളും ഇന്ത്യന്‍ സംവിധായകരായ, സീമ പഹ്വ, ഗീതാഞ്ജലി റാവു, അപര്‍ണാ സെന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. മലയാളി സംവിധായിക ഗീതു മോഹന്‍ദാസിന്‍റെ  മൂത്തോനും മേളയിലുണ്ട്.

ലോക സിനിമാ വിഭാഗത്തിലാണ് ഏറ്റവുമധികം വനിതാ സംവിധായകരുള്‍പ്പെട്ടിട്ടുള്ളത്.മരിയം തുസാനിയുടെ ആദം,മാറ്റി ഡോയുടെ ദി ലോങ്ങ് വാക്ക്,സഹിറാ കരീമിയുടെ ഹവാ മറിയം ആയിഷ,മറീനാ ഡി വാനിന്റെ മൈ നൂഡിറ്റി മീൻസ് നത്തിങ് തുടങ്ങിയ ചിത്രങ്ങൾ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും.ഇവാ അയണെസ്‌കോ,സെലിൻ സ്‌കിയമ,അപോളിൻ ട്രവോർ,ശില്പകൃഷ്ണൻ ശുക്ല,റബേക്ക സ്ലോറ്റോവ്സ്കി തുടങ്ങി 15 പേരുടെ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്

'ഇന്ത്യന്‍ സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ സീമ പഹ്വ സംവിധാനം ചെയ്ത ദി ഫ്യൂണറല്‍ പ്രദര്‍ശിപ്പിക്കും.  'കാലിഡോസ്കോപ്പിൽ  അപര്‍ണ സെന്നിന്‍റെ 'ദി ഹോം ആന്ഡ് ദി വേള്‍ഡ് ടുഡേ', ഗീതാഞ്ജലി റാവുവിന്‍റെ 'ബോംബേ റോസ്' എന്നീ ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും.വിഭജനാന്തര യൂഗോസ്ളാവ്യയുടെ പരിച്ഛേദമായ   ഐഡ ബെജിക് ചിത്രം 'സ്നോ', ടിയോണയുടെ ഗോഡ്  എക്സിസ്റ്റ്സ് ഹെർ നെയിം ഈസ് പെട്രൂണ്യ' എന്നിവയും വനിതാ സംവിധായകരുടെ  ചിത്രങ്ങളിൽ ഉൾപ്പെടും 

Views: 1196
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024