തിരുവനതപുരം:രണ്ടു പതിറ്റാണ്ട് പിന്നിടുന്ന കേരളത്തിന്റെ കാഴ്ചോത്സവമായ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം കുറിക്കും. നിശാഗന്ധിയിലെ ശീതികരിച്ച താത്കാലിക തീയറ്ററിൽ ചൈനീസ് ത്രീഡി ചിത്രം വുൽഫ് റ്റോറ്റം പ്രദർശിപ്പിച്ചുകൊണ്ടാണ് മേളക്ക് തുടക്കമിടുന്നത്. കഴിഞ്ഞ മേളകളിൽ നിന്ന് വ്യത്യസ്തമായി ഒരു വിവാദവും ഇല്ലാതെ കാഴ്ചയ്ക്ക് മുന്പുള്ള ഒരുക്കങ്ങൾ പൂര്ത്തിയാക്കി എന്നത് ഈ മേളക്ക് ഇരുപതിന്റ പക്വത കൈവന്നു എന്നതിന്റെ തെളിവാണ്.
മേളക്ക് വയസ്സാകുകയും കൂടുതൽ ജനപങ്കാളിത്തം കൈവരികയും ചെയ്തിട്ട് ഒരു തീയറ്റർ കോംപ്ലെക്സ് വാഗ്ദാനമായി മാത്രം ഒതുങ്ങി നിൽക്കുമ്പോൾ ടഗോർ തീയറ്റർ പൂര്ണസജ്ജമ്മ്മായി മേളയ്ക്ക് തിരിച്ചുകിട്ടിയത് ഒരാശ്വാസമാണ്. മുൻ വർഷങ്ങളിൽ കൈരളി തീയറ്റർ കോംപ്ലക്സിൽ അരങ്ങേറിയിരുന്ന ഓപ്പണ്‍ ഫോറം,മീറ്റ് ദിഡയറക്ടർ തുടങ്ങിയവയ്ക്ക് ഈ വര്ഷം മുതൽ ടഗോർ വേദിയാകും.
ശ്രീകുമാര്‍ , ശ്രീവിശാഖ്,ധന്യ,രമ്യ,ടാഗോര്‍ തിയേറ്റര്‍, കൈരളി,ശ്രീ,നിള,കലാഭവന്‍, ന്യൂ സ്‌ക്രീന്‍ 1,ന്യൂ സ്‌ക്രീന്‍ 2,ന്യൂ സ്‌ക്രീന്‍ 3 എന്നി മറ്റു തിയേറ്ററുകളിലായി മത്സരം,മലയാളം,ഇന്ത്യൻ,വേൾഡ് സിനിമ വിഭാഗത്തിലായി നൂറ്റെൻപതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. എണ്പതിലേറെ മികച്ച ലോക സിനിമകളാണ് മേളയുടെ ആകര്ഷണം.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ടെലിഗേറ്റ്സിനായി ഒരു മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. കണ്ട സിനിമയെക്കുറിച്ച് അഭിപ്രായക്കുറിപ്പ് എഴുതുന്നതാണ് മത്സരം. തെരഞ്ഞെടുക്കുന്ന മികച്ച 100 അഭിപ്രായങ്ങൾക്ക് സമ്മാനം നല്കും.