തിരുവനന്തപുരം:ഡിസംബര്‍ നാലു മുതല്‍ 11 വരെ കേരള ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ജൂറിചെയര്‍മാനായി പ്രശസ്ത ബ്രസീൽ ചലച്ചിത്രകാരൻ ഷൂലിയോ ബ്രിസേനെയും മറ്റു ജൂറി അംഗങ്ങളെയും പ്രഖ്യാപിച്ചു.
മൗസ സിനി അബ്‌സ, നാദിയ ഡ്രെസ്റ്റി, മാക്‌സിന്‍ വില്യംസ, ജാനു ബറുവ എന്നിവര്‍ അംഗങ്ങളായിരിക്കും. ഡെറക് മാല്‍ക്കം, ലതിക പഡ്‌ഗോങ്കര്‍ എന്നിവര്‍ ഫിപ്രസി ജൂറി അംഗങ്ങളും, സിദ്ദിഖ് ബര്‍മാക്, സ്വര്‍ണ മല്ലവര്‍ചി, മീനാക്ഷി ഷെഡ്ഡെ എന്നിവര്‍ നെറ്റ്പാക് ജൂറി അംഗങ്ങളുമാണ്.
പത്ത് വിഭാഗങ്ങളിലായി നൂറ്റൻപതോളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗം 14, മലയാളം സിനിമ 7, ഇന്ത്യന്‍ സിനിമകള്‍ 7, കണ്ട്രി ഫോക്കസ് (ലിത്വാനിയ/മ്യാന്‍മര്‍) 8, ലോകസിനിമ 80, കണ്ടംപററി മാസ്റ്റേഴ്‌സ് 7, ട്രിബ്യൂട്ട ടു വിന്‍സെന്റ് മാസ്റ്റര്‍ 3, റിട്രോസ് ഇന്റര്‍നാഷണല്‍ 10, പബഌക് സ്‌ക്രീനിംഗ് 7, ജൂറി ഫിലിംസ്/ലൈഫ്‌ടൈം അച്ചീവ്‌മെന്റ് 10.
പ്രത്യേക പാക്കേജിലാക്കി വേറെ 20 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ത്രീഡി, ട്രൂ സ്റ്റോറി, സ്ത്രീപക്ഷം, പുതുമുഖ സംവിധായകര്‍ എന്നീ വിഭാഗങ്ങളിലായി അഞ്ച് വീതം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.