CINEMA23/09/2017

പ്രേംജി 'പിറവി'യെടുത്തിട്ട് ഇന്ന് 109താമത് വര്ഷം, ചിത്രം പ്രദർശിപ്പിച്ചു

ayyo news service
നീലൻ സംസാരിക്കുന്നു. മുൻനിരയിൽ പ്രേക്ഷകനായി സണ്ണി ജോസഫ് 
തിരുവനന്തപുരം: മണ്മറഞ്ഞ മുല്ലമംഗലത്ത് പരമേശ്വര ഭട്ടതിരിപ്പാടെന്ന പ്രേംജിക്ക് ഇന്ന് 109 വയസ്സ്. 29 വർഷങ്ങൾക്ക് മുൻപ് പിറവികൊണ്ട ചലച്ചിത്രമായ 'പിറവി'യിലെ മകനെ കാത്തിരിക്കുന്ന അച്ഛൻ വേഷം അനശ്വരമാക്കികൊണ്ട് എൺപതാം വയസ്സിൽ മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്കാരം അദ്ദേഹം നേടിയിരുന്നു.  ഇന്ത്യയിൽ മറ്റാർക്കും ആ പ്രായത്തിൽ അഭിനയമികവിനുള്ള  ദേശീയ-സംസ്ഥാന പുരസ്കാരം പ്രേംജിക്ക് അല്ലാതെ മറ്റാർക്കും ഇന്നും ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.  ആ മഹാനടനോടുള്ള ആദരവായി ഭാരത് ഭവനിൽ ചലച്ചിത്ര അക്കാദമി പ്രതിവാര ക്ലാസിക്ക് സിനിമ പ്രദർശനത്തിൽ ഇന്ന് 'പിറവി' പ്രദർശിപ്പിച്ചു. പ്രേംജിയുടെ മകനും സംവിധായനുമായ  നീലൻ, പിറവിയുടെ  ഛായാഗ്രഹണം നിർവഹിച്ചു കൊണ്ട് ആ കലയിൽ ഇരിപ്പിടം സ്വന്തമാക്കിയ സണ്ണി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രദർശനം. 

'താൻ ഛായാഗ്രഹണം നിർവഹിച്ച നാലാമത്തെ ചിത്രമാണ് പിറവി. ആ സിനിമയുടെ സംവിധായകൻ ഷാജി എൻ കരുൺ എന്നോട് ലൈറ്റപ് ചെയ്ത നോക്കാൻ പറഞ്ഞപ്പോൾ മാത്രമാണ്  ചിത്രത്തിന്റെ  ഛായാഗ്രാഹകൻ ഞാനാണെന്നകാര്യമറിയുന്നതെന്ന്' സണ്ണി ജോസഫ് പറഞ്ഞു. (ഛായാഗ്രാഹകനായ ഷാജി എൻ കരുണിന്റെ സഹായിയായി സണ്ണി ജോസഫ് പ്രവർത്തിച്ചിട്ടിണ്ട്.). 'ഞാനും അച്ഛനും സുഹൃത്തുക്കളെപോലെയായിരുന്നു. ദേശീയ പുരസ്കാരം വാങ്ങാൻ ഡൽഹിയിൽ പോയപ്പോൾ അച്ഛനെയാരും മൈൻഡ്‌ചെയ്തില്ല.  പക്ഷെ സിനിമ പ്രദർശിപ്പിച്ചു കഴിഞ്ഞപ്പോൾ അച്ഛനെ അഭിനന്ദിക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി നിരവധിപേരാണ് അച്ഛന്റെ അടുക്കൽ എത്തിയത്. ഓട്ടോഗ്രാഫ് എന്താണെന്ന് മനസ്സിലാകാതെ എന്നോട് ചോദിച്ചപ്പോൾ വെറുതെ ഒപ്പിട്ടുകൊടുത്താൽ മതിയെന്ന് ഞാൻ പറഞ്ഞുകൊടൂത്തുവെന്ന്\' ആമുഖമായി നീലൻ പറഞ്ഞു.
Views: 1633
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024