രണ്‍ദേവ് ശര്‍മ
മലയാള സിനിമയില്‍ പുതിയൊരു യുവ നായകന്‍ കൂടി രംഗപ്രവേശം ചെയ്തു. എറണാകുളത്ത് സ്ഥിരതാമസമാക്കിയ രണ്‍ദേവ് ശര്‍മ എന്ന യുവാവാണ് രണ്ടു ചിത്രങ്ങളിലൂടെ തന്നെ ഏറെ പ്രതീക്ഷ നല്‍കുന്ന നായകനായി മാറിയിട്ടുള്ളത്. നവാഗതനായ അനീസ് ബി.എസ്. രചനയും സംവിധാനവും നിര്‍വഹിച്ച വെള്ളക്കാരന്റെ കാമുകി എന്ന ചിത്രത്തിലാണ് രണ്‍ദേവ് മലയാളത്തില്‍ ആദ്യമായി നായകനായത്. ആട്ടോക്കാരന്‍ ആണ് ഈ യുവാവിന്റെ ആദ്യ തമിഴ് ചിത്രം. ബിടെക് കഴിഞ്ഞ മദ്യപനായ ടുട്ടു എന്ന കഥാപാത്രത്തെയാണ് വെള്ളക്കാരന്റെ കാമുകിയില്‍ രണ്‍ദേവ് അവതരിപ്പിച്ചത്. പരമ്പരാഗത ശൈലിയില്‍ തന്റെ പെണ്ണുകെട്ട് നടക്കില്ലെന്ന് വിശ്വസിച്ച് ശ്വേത എന്ന പെണ്‍കുട്ടിയെ പ്രണയിക്കാന്‍ ഒരുങ്ങുമ്പോഴുണ്ടാകുന്ന രസകരമായ അനുഭവങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഏറെ അഭിനയസാധ്യതയുള്ള ഈ കഥാപാത്രത്തെ രണ്‍ദേവ് മികച്ചതാക്കിയെന്ന് സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു. ആചാര്യ സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ ശ്വേതയായത് പുതുമുഖം അദ്വൈതാ മനോജ് ആണ്. ജാഫര്‍ ഇടുക്കി, വിജയന്‍ കാരന്തൂര്‍, അനിയപ്പന്‍, അനീഷ്, അനു ജോസഫ് തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് .
മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ വച്ച് അനീസിനെ പരിചയപ്പെട്ടതാണ് ഈ സിനിമയിലേക്ക് രണ്‍ദേവിനെ എത്തിച്ചത്.
സിനിമയോടുള്ള ആവേശവും ലക്ഷ്യബോധവുമാണ് ഈ യുവനായകനെ മുന്നോട്ടു നയിക്കുന്നത്. എല്ലാത്തരം കഥാപാത്രങ്ങളും അവതരിപ്പിക്കാനുള്ള ആത്മവിശ്വാസമുണ്ടെന്ന് രണ്‍ദേവ് പറയുന്നു. ആദ്യ സിനിമയില്‍ നായകനാകാന്‍ കഴിഞ്ഞതിലും വെല്ലുവിളി നിറഞ്ഞ ടുട്ടു എന്ന കഥാപാത്രത്തെ ഭംഗിയാക്കാന്‍ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ടെന്ന് രണ്‍ദേവ് പറഞ്ഞു. സിനിമയിലെ ആദ്യാഭിനയം വിജയകരമാക്കിയതിനെ തുടര്‍ന്ന് പുതിയ ചില ചിത്രങ്ങളിലേക്ക് രണ്‍ദേവിന് ക്ഷണം ലഭിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം മറ്റു കലാപ്രവര്‍ത്തനങ്ങളിലും രണ്‍ദേവ് തല്പരനാണ്. സൗമ്യമായ പെരുമാറ്റം ഈ യുവാവിനെ ഏവര്‍ക്കും പ്രിയങ്കരനാക്കുന്നു. കൊല്ലം ശൂരനാട്ട് വാസുദേവന്‍ സുലോചന ദമ്പതികളുടെ മകനാണ് രണ്‍ദേവ്. മൂത്ത സഹോദരി സുജ ശീതള്‍ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥയാണ്. അനുജന്‍ മിഥുന്‍ നാഥ് ടിവി ചാനല്‍ ജേര്‍ണലിസ്റ്റാണ്.