CINEMA25/05/2017

സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍

ayyo news service
മനു ശിവജി, ആര്യാദേവി 
പുതുമുഖം ആര്യാദേവി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന  ചിത്രമാണ് സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള  ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നിധീഷ് കെ.നായരാണ്. നടന്‍ ശിവജി ഗുരുവായൂരിന്റെ മകന്‍ മനു ശിവജിയാണ് നായകന്‍. എ.ഡി. ഫിലിംസിന്റെ ബാനറില്‍ കെ.പ്രവീൺകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.  പേരു സൂചിപ്പിക്കുന്നതു പോലെ സമാധാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രമാണിത്. ഇന്നത്തെ സമൂഹത്തിലെ സ്ത്രീ സുരക്ഷയില്ലായ്മയെക്കുറിച്ചും ഈ സിനിമ ചര്‍ച്ച ചെയ്യുന്നു. നവമാധ്യമങ്ങള്‍ ഏറെ വളര്‍ന്നിരിക്കുന്നു. ഈ മാധ്യമങ്ങള്‍ എവിടെയും സജീവമായിരിക്കുമ്പോള്‍ അത് വിദ്യാര്‍ത്ഥികളെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഈ ചിത്രം പറയുന്നു.
മനു ശിവജി, ആര്യാദേവി 
ബിസിനസ്സുകാരനായ പപ്പയുടെയും മമ്മയുടെയും മൂന്നു മക്കളില്‍ മൂത്തവളാണ് ആന്‍സി.മകള്‍ക്ക് അച്ഛനോടാണ് കൂടുതല്‍ സ്‌നേഹം. ഒരു സാധാരണ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആന്‍സി പഠനത്തിലും കലാപ്രവര്‍ത്തനങ്ങളിലും മിടുക്കിയാണ്. നവമാധ്യമങ്ങളെക്കുറിച്ചും മകള്‍ക്ക് അറിവുണ്ടാകയെന്ന നല്ല ഉദ്ദേശ്യത്തോടെ പപ്പ മകള്‍ക്ക്  ഒരു മൊബൈല്‍ ഫോൺ സമ്മാനിക്കുന്നു
ആര്യാദേവി 
ആന്‍സി പഠിക്കുന്ന അതേ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് രാഹൂല്‍. ആന്‍സിക്ക് രാഹുലുമായി പരിചയപ്പെടാന്‍ വാട്ട്  സ്ആപ്പ്  വഴിയൊരുക്കുന്നു. പരിചയം ക്രമേണ പ്രണയമായി മാറുന്നു.  പ്രണയം ആന്‍സിയില്‍ പല മാറ്റങ്ങളുമുണ്ടാക്കുന്നു. നവമാധ്യമങ്ങളുടെ നല്ല സാധ്യതകളെ മാത്രം പ്രയോജനപ്പെടുത്തിയാല്‍ അത് ജീവിതത്തിന് ദോഷകരമാകില്ലെന്നും ഈ ചിത്രം വ്യക്തമാക്കുന്നു. ഡോ.എ. പി.ജെ. അബ്ദുള്‍ കലാമിന്റെ വിംഗ്‌സ് ഓഫ് ഫയര്‍ എന്ന കൃതിയുടെ സന്ദേശം ഈ ചിത്രത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ നിധീഷ് കെ.നായര്‍ പറഞ്ഞു. 
മനു ശിവജി, ആര്യാദേവി 
ശിവജി ഗുരുവായൂര്‍, ബോബന്‍ ആലുംമൂടന്‍, കൊച്ചുപ്രേമന്‍, ബാബുസ്വാമി, കെ.പ്രവീൺകുമാര്‍, നന്ദകിഷോര്‍, മധു പട്ട്ത്താനം, സന്തോഷ് മാരാമൺ, ജിജീഷ് വണ്ടൂര്‍, അഖില്‍ കോഴിക്കോട,് സൗരവ്, അഹിന്‍ കൃഷ്ണ, അശ്വത് കൃഷ്ണ, മാസ്റ്റര്‍ അചല്‍  മോഹന്‍ദാസ്, ജിജോ ഏലിയാസ് കേളകം, അനു ജോസഫ്, കനകലത, ലക്ഷ്മി, സന, ബേബി മൈഥിലി മണികണ്ഠന്‍,  ഐശ്വര്യാ ദേവി, അശ്വതി ദേവി,  അഹജ തുടങ്ങിയവരാണ്  പ്രധാന താരങ്ങള്‍.
കെ.പ്രവീൺകുമാര്‍, 
മനുശിവജി ആദ്യമായി നായകനാകുന്ന ചിത്രമാണിത്. നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള നിധീഷ് കെ.നായര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഞങ്ങള്‍ അനാഥരല്ല എന്ന സിനിമയാണ് നിധീഷിന്റെ ആദ്യചിത്രം.
നിധീഷ് കെ.നായര്‍
എഡി ഫിലിംസ് നിര്‍മിക്കുന്ന ആദ്യത്തെ ചിത്രമാണിത്. ഈ ചിത്രത്തിന്റെ നിര്‍മാതാവായ കെ. പ്രവീൺകുമാറിന്റെ മകളാണ് ആര്യാദേവി. ചിത്രീകരണം നടക്കുന്ന കിങ്ങിണിക്കൂട്ടം എന്ന  സിനിമയില്‍ ആര്യാദേവി നായികയായി അഭിനയിക്കുന്നുണ്ട് സമാധാനത്തിന്റെ വെള്ളരിപ്രാവുകളില്‍ ആന്‍സി എന്ന കഥാപാത്രത്തെയാണ് ആര്യാദേവി അവതരിപ്പിക്കന്നുത്.

ഛായാഗ്രഹണം : രഞ്ജിത്ത് ശിവ. മേക്കപ്പ് : സുനില്‍ പുഞ്ചക്കരി. കോസ്റ്റ്യൂം : കുക്കു ജീവന്‍. കലാസംവിധാനം :  സുബൈര്‍ സിന്ദഗി. ഗാനരചന :  ശശികലാ പി.മേനോന്‍, സിന്റോ സണ്ണി, സംഗീതം :  അരുൺകുമാരന്‍. ഗായകര്‍ : നജിം അര്‍ഷാദ്, വിജേഷ് ഗോപാല്‍, റിമി ടോമി, മൃദുല വാര്യര്‍. പ്രൊഡക്ഷന്‍ കൺട്രോളര്‍ :  ഷാജന്‍ കുന്നംകുളം. പി.ആര്‍.ഒ. :  റഹിം പനവൂര്‍. ചീഫ് അസോസ്സിയേറ്റ് :  ഡയറക്ടര്‍ :  സുരേഷ് കുറ്റ്യാടി.  അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ :  നിധിന്‍ വി.എന്‍, നിഷാന്ത്, ആലുവ,  സതീഷ് തലശ്ശേരി. പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ് : ഗീരീഷ് ബാബു. എഡിറ്റിംഗ് : ലിന്റോ തോമസ്. ഫൈറ്റ് : ജിറോഷ് പി.ജി. സ്റ്റില്‍സ് : ഷിബു മാറോളി. ഡിസൈന്‍സ് രാഹുല്‍ മാട്ടായ. തൃശ്ശൂര്‍, കോഴിക്കോട്, ലക്ഷദ്വീപ് എിവിടങ്ങളിലായിരുന്നു  ചിത്രീകരണം. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഉടന്‍ തിയേറ്ററുകളിലെത്തും.


Views: 1795
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024