പ്രശാന്ത് ദിവാകരന്‍, നിതിന്‍ നോബിള്‍, മാനസ പ്രഭു, എസ്. എസ്. ജിഷ്ണുദേവ്, അനസ് റഹിം. ജെ, ഹരികൃഷ്ണന്‍, ശശികാന്തന്‍
അമ്പതില്‍പ്പരം രാജ്യാന്തര അവാര്‍ഡുകള്‍ സ്വന്തമാക്കി എസ്. എസ്. ജിഷ്ണുദേവ് രചനയും സംവിധാനവും നിര്‍വഹിച്ച ഉപമ എന്ന മലയാള ചലച്ചിത്രം ലോക പ്രശസ്തി നേടുന്നു.
അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ജപ്പാന്‍, സ്വീഡന്‍, സ്ലോവാക്ക്യ,,ബംഗ്ലാദേശ്, തായ്‌ലന്‍ഡ്, സിങ്കപ്പൂര്‍, നേപ്പാള്‍, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളിലായി 75 ല്‍ പരം രാജ്യാന്തര ഫെസ്റ്റിവലുകളില്‍ ഉപമ ഒഫീഷ്യല്‍ സെലക്ഷന്‍ നേടിയിട്ടുണ്ട്.
അമേരിക്കയില്‍ നടന്ന സീന്‍ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകന്‍, മികച്ച സിനിമ എന്നീ പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിച്ചു. സ്‌പെയിനില്‍ നടക്കുന്ന പതിനാറാമത് എല്‍ ഓജോ കോജോ ഫെസ്റ്റിവലില്‍ പരിഗണിക്കപ്പെട്ട നാലു സിനിമകളില്‍ ഒന്ന് ഉപമ ആണ്. ഇംഗ്ലണ്ടില്‍ നടന്ന സ്‌ട്രൈറ്റ് ജാക്കറ്റ് ഗറില്ലാ ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ സ്‌ക്രീനിംഗിനായി ഉപമയെ തിരഞ്ഞെടുത്തു. റോമില്‍ നടന്ന ല ഡോള്‍സ് വിറ്റ സിനി റോമാ ഫെസ്റ്റിവലില്‍ മികച്ച സിനിമയായി ഈ ചിത്രത്തെ തിരഞ്ഞെടുത്തു.
അമേരിക്കന്‍ ഗോള്‍ഡന്‍ പിക്ചര്‍ അവാര്‍ഡ് ഉപമയുടെ ഒറിജിനല്‍ സ്‌കോറിന് പശ്ചാത്തല സംഗീത സംവിധായകനായ വൈതീശ്വരന്‍ ശങ്കറിനെ തേടിയെത്തി.
ഈ ചിത്രത്തില്‍ അപ്പു എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ശശികാന്തന് മികച്ച നടനുള്ള പുരസ്‌കാരം തായ്‌ലന്‍ഡില്‍ നടന്ന പട്ടയ ഫിലിം ഫെസ്റ്റിവല്‍, കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവല്‍, കൊച്ചിന്‍ ഫിലിം അവാര്‍ഡ്‌സ് എന്നീ ഫെസ്റ്റിവലുകളില്‍ നിന്ന് ലഭിച്ചു. അമ്പതോളം അവാര്‍ഡുകള്‍ ഈ ചിത്രത്തിന് നേടാന്‍ കഴിഞ്ഞതില്‍ അണിയറക്കാര്‍ അഭിമാനിക്കുന്നു.
ഉപമ എന്ന ടൈറ്റില്‍ പോലെത്തന്നെ പ്രകൃതിയെ അപ്പു എന്ന കഥാപാത്രത്തോട് ഉപമിക്കുകയാണ് ഈ സിനിമയില്‍.
പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്‍ തനിക്ക് വരാന്‍ പോകുന്ന വിപത്തിനെപ്പറ്റി അറിയുന്നില്ല. മനുഷ്യ രാശിക്ക് തന്നെ ആപത്ത് വിതയ്ക്കുന്ന തരത്തിലായിരിക്കും അതിന്റെ ഫലമെന്നും മനസ്സിലാക്കുന്നില്ല. ഇതെല്ലാം അപ്പു എന്ന കഥാപാത്രത്തിലൂടെയും കഥാ സാഹചര്യങ്ങളിലൂടെയും ഉപമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. പഞ്ചതന്ത്ര കഥയിലെ അഞ്ചു തന്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തി ഉപമ അഞ്ച് അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ സിനിമയുടെ തിരക്കഥയ്ക്ക് മികച്ച അഭിപ്രായം ഫെസ്റ്റിവലുകളില്‍ നിന്ന് ലഭിച്ചിട്ടുണ്ടായിരുന്നു.
2019 നവംബര്‍ 9 ന് റിലീസിനു എത്തിയ ഈ ചിത്രത്തെക്കുറിച്ച് നല്ല പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. അതിനെത്തുടര്‍ന്നാണ് ഫെസ്റ്റിവലുകളിലേക്ക് ചിത്രം മത്സരത്തിന് അയച്ചത്. വിവിധ രാ ജ്യങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഈ ചിത്രം ഇനിയും ഒരുപാട് ഫെസ്റ്റിവലുകളില്‍ ഫലം കാത്തിരിക്കുകയാണ്.
ആര്‍ട്ടിസ്റ്റ് ഫിലിംസിന്റെ ബാനറില്‍ നിതിന്‍ നോബിള്‍ ആണ് ചിത്രം നിര്‍മി ച്ചത്. അനില്‍ ബാബു, അമല്‍ മനോഹര്‍ എന്നിവരാണ് സഹ നിര്‍മാണം. ഉപമയില്‍ കേന്ദ്രകഥാപാത്രമായ അപ്പുവിനെ അവതരിപ്പിച്ചിരിക്കുന്നത് ശശികാന്തന്‍ ആണ്. പ്രധാന വേഷങ്ങളില്‍ മാനസ പ്രഭു, അനസ് റഹിം. ജെ, സുനില്‍കുമാര്‍, സിയ, രാജേഷ് അറപ്പുരയില്‍, നിതിന്‍ നോബിള്‍, ഹരി, സഹില്‍, പ്രശാന്ത് ദിവാകരന്‍ എന്നിവരും എത്തുന്നുണ്ട് .
ചിത്രത്തിന്റെ ടൈറ്റില്‍ സോങ് ചിട്ടപ്പെടുത്തിയത് നിതിന്‍ നോബിള്‍ ആണ്. സിനിമാട്ടോഗ്രാഫി, എഡിറ്റിംഗ്, ഗാനരചന എന്നിവ നിര്‍വഹിച്ചതും സംവിധായകന്‍ എസ് എസ്. ജിഷ്ണു ദേവ് തന്നെയാണ് .സൗണ്ട് എഞ്ചിനീയര്‍ : വൈതീശ്വരന്‍ ശങ്കര്‍. സ്റ്റുഡിയോ : മ്യൂസിക്ക ഫാക്ടറി. അസിസ്റ്റന്റ് സിനിമാട്ടോഗ്രാഫി : അരവിന്ദ് രവിചന്ദ്രന്‍. അസോസിയേറ്റ് ഡയറക്ടര്‍ : രാജേഷ് വടകോട്. പി ആര്‍ ഒ :റഹിം പനവൂര്‍