തിരുവനന്തപുരം:സുരേഷ് ഗോപിക്ക് പുതിയ ഉത്തരവാദിത്വം. മോദി സര്‍ക്കാരിന്റെ അനുഗ്രഹമായി ദേശീയ ചലച്ചിത്ര വികസന കോർപ്പരേഷൻ ചെയർമാൻ സ്ഥാനമാണ് ലഭിക്കാൻ പോകുന്നത്. കേന്ദ്രസഹമന്ത്രിക്ക് തുല്യമായ സ്ഥാനമാണിത്. ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളി ആകും ഗോപി .
ഇതിനു മുന്നോടിയായി, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ് എന്നിവരുമായി സുരേഷ്ഗോപി കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു. .