Mobirise Website Builder v4.9.3
CINEMA20/08/2021

ഒരു പപ്പടവട പ്രേമത്തിന്റെ ട്രെയ്‌ലര്‍ എത്തി, ചിത്രം 20ന് ഒ ടി ടി റിലീസിന്

Sumeran PR
ഒരു പപ്പടവട പ്രേമം 20 ന് ഒ ടി ടി യില്‍റിലീസ് ചെയ്യും. മലയാളത്തിലെ 10 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ്ചിത്രം റിലീസ് ചെയ്യുന്നത്. അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു. ആര്‍ എം ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സായിര്‍ പത്താനാണ് ഒരു പപ്പടവട പ്രേമത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. മൂന്ന് കാമുകന്‍മാരുടെ  രസകരമായ പ്രണയജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനായ കുഞ്ഞപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം കൊച്ചുപ്രേമനാണ്. സായിര്‍ പത്താന്‍, ആലിയ, നിഹ ഹുസൈന്‍, ലിജു കലാധര്‍, ശ്രീകാന്ത് കെ സി, കടയ്ക്കാമണ്‍ മോഹന്‍ദാസ്, കനകലത, പ്രിന്‍സ് മാത്യു, സന്തോഷ് കലഞ്ഞൂര്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ബാനര്‍ ആര്‍ എം ആര്‍ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം ആര്‍ എം ആര്‍ ജിനു വടക്കേമുറിയില്‍, രചന, സംവിധാനം സായിര്‍ പത്താന്‍, ഗാനരചന കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതം രാജേഷ്ബാബു കെ ശൂരനാട്, പശ്ചാത്തല സംഗീതം രാജേഷ് ബാബു കെ ശൂരനാട് , ഷിംജിത്ത് ശിവന്‍, ഗായകര്‍പി കെ സുനില്‍കുമാര്‍, മഞ്ജരി, ജാസി ഗിഫ്റ്റ്, ശ്രീകാന്ത് കൃഷ്ണ, അന്‍വര്‍ സാദത്ത്, അശ്വിന്‍കൃഷ്ണ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ജോയ് പേരൂര്‍ക്കട, മ്യൂസിക്ക് അറേഞ്ച്‌മെന്റ്‌സ് ആന്റ് അസോസിയേറ്റ് ഡയറക്ഷന്‍ഷിംജിത്ത് ശിവന്‍, ക്യാമറപ്രശാന്ത് പ്രണവം, എഡിറ്റര്‍ വിഷ്ണു ഗോപിനാഥ് പി ആര്‍ ഒ പി ആര്‍ സുമേരന്‍
Views: 805
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
L ONLY