മുംബൈ:ബോളിവുഡ് താരം ധർമേന്ദ്ര (79)യുടെ തോളിൽ ശസ്ത്രക്രീയ ചെയ്തു. തോളിലെ വേദനയും മറ്റു ശാരീരിക അസ്വസ്ഥകളും കാരണം 27 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇപ്പോൾ താരം സുഖം പ്രാപിച്ചു വരികയാണെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്ന് ഭാര്യയും നടിയും ബിജെപി നേതാവുമായ ഹേമമാലിനി റ്റ്വിറ്റരിൽ കുറിച്ചു.
ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഹിറ്റ് ചിത്രങ്ങളില ഒന്നായ ഷോലേയിലെ താരം വേഗം സുഖം പ്രാപിക്കാൻ പ്രാർഥിച്ച എല്ലാ ആരധകരോടും റ്റ്വിറ്റരിലൂടെ നന്ദിയും അവർ രേഖപ്പെടുത്തി.