CINEMA17/11/2018

കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03

ayyo news service
മഞ്ജിത് ദിവാകര്‍ സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03. എ.എ.ഐ.എം. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുല്‍ ലത്തീഫ് വടക്കൂട്ട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. റിജേഷ് ഭാസ്‌കറുടേതാണ് രചന. ടി.പി.രാജീവ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
മഞ്ജിത് ദിവാകര്‍, അബ്ദുല്‍ ലത്തീഫ് വടക്കൂട്ട്, അയ്യപ്പൻ എൻ 
കൊച്ചിയില്‍ സ്ഥിരതാമസമായ ഒരു കുടുംബത്തിലെ അംഗമാണ് ലക്ഷ്മി. ഭര്‍ത്താവിന്റെ മരണ ശേഷം അവളെ സംരക്ഷിക്കാന്‍ ആരും തന്നെ ഉണ്ടായില്ല. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് അവളുടെ ജീവിതത്തിലെ എല്ലാമായ മകള്‍ ശാദികയുമായി സന്തോഷകരമായി ജീവിക്കുന്നു. ലക്ഷ്മിയുടെ പ്രതീക്ഷയെല്ലാം ശാദികയിലാണ്. പഠനശേഷം ഒരു ജോലി കണ്ടെത്തണം എന്നായിരുന്നു ശാദികയുടെ ആഗ്രഹം. അമ്മയുടെ കഷ്ടപ്പാടുകള്‍ കണ്ട് വളര്‍ന്ന അവള്‍ക്ക് അമ്മ ഒരു നല്ല സുഹൃത്ത് കൂടിയാണ്. ഇതിനിടയിലാണ് രാഹുല്‍ എന്ന യുവാവിനെ ശാദിക പരിചയപ്പെടുന്നതും കൂടുതല്‍ അടുക്കുന്നതും. ജോലിയുമായി ബന്ധപ്പെട്ട് കുടുംബ സുഹൃത്തായ രേണുകയുടെ സഹായത്തോടെ ഡോ.സെറീന തോമസിനെ കാണുവാന്‍ ശാദിക ചെന്നൈയിലേക്ക് യാത്ര തിരിക്കുന്നു. അവളുടെ യാത്രക്കിടയില്‍ പരിചയപ്പെടുന്ന ചിലരില്‍ നിന്നും ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു.  പ്രശ്‌ന പരിഹാരത്തിന് സെറീനയുടെ സുഹൃത്തായ അമീര്‍ യൂസഫ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ എത്തുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു.
ആര്‍.കെ. സുരേഷ്
ആര്‍.കെ. സുരേഷ്, വിനോദ് കിഷന്‍, സുയോഗ് രാജ്, വിജില്‍ വര്‍ഗ്ഗീസ്, ആദംലീം, ശിവജി ഗുരുവായുര്‍ ഷിനോജ് വര്‍ഗ്ഗീസ്, കിരണ്‍ രാജ്, അബൂബക്കര്‍ പോര്‍ക്കളം, ഷൈജു ബി.കല്ലറ, അനുശീലന്‍,  അക്ഷത ശ്രീധര്‍ ശാസ്ത്രി, ചാര്‍മിള, നേഹ സക് സേന, അശ്വനി, നിയുക്ത, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
ചാര്‍മിള, അക്ഷത ശ്രീധര്‍ ശാസ്ത്രി
ലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക്നീണ്ട ഇടവേളയ്ക്കുശേഷം ചാര്‍മിള തിരിച്ചുവരുന്നുവെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.  മകള്‍ ശാദികയുടെ വേഷത്തില്‍ കന്നടതാരം അക്ഷത ശ്രീധര്‍ ശാസ്ത്രിയും ഡോ.സെറീന തോമസായി നേഹ സക്‌സേനയും അമീര്‍ യൂസഫായി തമിഴ് നടനും നിര്‍മ്മാതാവും ശിക്കാരി ശംഭു എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനുമായ  ആര്‍.കെ. സുരേഷും എത്തുന്നു.

എറണാകുളം, തൃശ്ശൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, നാഗര്‍കോവില്‍, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളിലായി 42 ദിവസം കൊണ്ട് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. 2019 തുടക്കത്തില്‍ ചിത്രം തിയേറ്ററുകളിലെത്തും.
അക്ഷത ശ്രീധര്‍ ശാസ്ത്രി
ഛായാഗ്രഹണം: അയ്യപ്പന്‍.എന്‍. ഗാനരചന: ഗോഡ്‌വിന്‍ വിക്ടര്‍. സംഗീതം: സണ്ണി വിശ്വനാഥ്. ഗായകര്‍: സുജിത്ത്, രാഹുല്‍, ഗീതിയ വര്‍മ്മന്‍, ഡെല്‍സി, പശ്ചാത്തല സംഗീതം: സിബു സുകുമാരന്‍. എഡിറ്റിംഗ്: മനു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജന്‍ കുന്നംകുളം. ലൈന്‍ പ്രൊഡ്യൂസര്‍: അഭിഷാദ് പോര്‍ക്കളം. മേക്കപ്പ് :സുധി കട്ടപ്പന. കോസ്റ്റിയൂംസ്: റാണാ പ്രതാപ്. കലാസംവിധാനം: ബിനീഷ് നെന്മണ്ട. പ്രൊഡക്ഷന്‍ ഡിസൈനര്‍ : രാജീവ് മലയാലപ്പുഴ, പ്രോജക്ട് ഡിസൈനര്‍ പ്രോജക്ട് ഡിസൈനര്‍ മുരുകന്‍ കവലയൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ:് മുരളി എരുമേലി, പ്രേംജി. അസോസിയേറ്റ് ഡയറക്ടര്‍മാര്‍: സജിത് ബാലകൃഷ്ണന്‍, അരുണ്‍ലാല്‍, കരുണാകരന്‍ , മണികണ്ഠന്‍, സര്‍ത്താജ്. സഹസംവിധാനം: അനുശീലന്‍ എസ്, കൃഷ്ണു കെ.സാബു, ജിജോ ജോസ്, സമീര്‍ഖാന്‍, പ്രശാന്ത് പ്രകാശ്. സ്റ്റില്‍സ്: അജീഷ് ലോട്ടസ്, അസിസ്റ്റന്റ് ക്യാമറാമാന്‍സ്: ജാഫര്‍ ഹംസ, ജയന്‍ കീഴ്‌പെരൂര്‍. ഡിസൈന്‍: സജീഷ് എം. ഡിസൈന്‍. കോറിയോഗ്രാഫി: റെജിന്‍ ജോയ്. ത്രില്‍സ:് ജാക്കി ജോണ്‍സണ്‍. 
അഭിനേതാക്കളും അണിയറ പ്രവർത്തകരും 
Views: 1280
SHARE
NEWS

നവഭാവന പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ജഗതി ശ്രീകുമാറിന് പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

ക്രിസ്റ്റീന സോണി സ്കൂളിലും നാട്ടിലും കൊച്ചുതാരം

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024