സംഗീത വീഡിയോ ആല്‍ബtത്തിന്റെ യൂട്യൂബ് റിലീസ് സംവിധായകന്‍ വഞ്ചിയൂര്‍
പ്രവീണ്‍ കുമാര്‍ നിര്‍വഹിക്കുന്നു. റഹിം പനവൂര്‍, എല്‍.ആര്‍.വിനയചന്ദ്രന്‍
എന്നിവര്‍ സമീപം.
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി ആദ്യമായി അവതരിപ്പിക്കുന്ന സംഗീത വീഡിയോ ആല്‍ബമാണ് 'ഹരിതം ഈ സ്‌നേഹം'. ഹൃദയാ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ ഒരുക്കിയ ഈ ആല്‍ബം ചലചിത്ര- ടി.വി നടന്‍ വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍ ആണ് സംവിധാനം ചെയ്തത്. ഒരു ആഘോഷദിനത്തില്‍ ഒരു പോലീസ് ഓഫീസറുടെ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഈ ആല്‍ബത്തില്‍ പ്രതിപാദിക്കുന്നത്. എസ്. ലക്ഷ്മി രചിച്ച ഗാനത്തിന് അച്ചു കൈപ്പട്ടൂര്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. നയനാ നായര്‍ (ബാഹുബലി ഫെയിം) ആണ് ഗാനം ആലപിച്ചത്.
റിനോ പള്ളിവീട്ടില്‍, ഹരി ഇറയാംകോട്, എല്‍.ആര്‍. വിനയചന്ദ്രന്‍, ബൈജു തീര്‍ത്ഥം, എ.കെ.നൗഷാദ്, അനില്‍ നെയ്യാറ്റിന്‍കര, എം.വിശ്വംഭരന്‍ നായര്‍, മോഹന്‍ദാസ് കല്ലറ, ശ്രീകുമാര്‍ അരശുപറമ്പ്, മുഹമ്മദ് ഷാഫി, പി.ഗിരീഷ്‌കുമാര്‍, അജയ്‌മോഹന്‍, ബഷീര്‍.ഐ.പി, വിവേകാനന്ദന്‍ തേക്കട, ഇര്‍ഫാന്‍, മാസ്റ്റര്‍ അര്‍ജുന്‍ ജി.എസ്. നായര്‍, മാസ്റ്റര്‍ ഈശ്വര്‍ എം. വിനയന്‍, മാസ്റ്റര്‍ മുഹമ്മദ് അഹ്‌സന്‍, ആദിത്യ സുരേഷ്, പ്രിയാവിഷ്ണു, നിജി സിറാജ്, അനിത മെഡിക്കല്‍ കോളേജ്, സുചേത, ബേബി ഗംഗാ ജി. എസ്. നായര്‍, ബേബി ഹഫ്‌സ എന്നിവരാണ് അഭിനേതാക്കള്‍. റിനോ പള്ളിവീട്ടില്‍, ആദിത്യ സുരേഷ് എന്നിവരാണ് ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിത്യഹരിത സൊസൈറ്റിയിലെ അംഗങ്ങളാണ് ഇതില്‍ കഥാപാത്രങ്ങളായി അഭിനയിച്ചത്.
സംഗീത വീഡിയോ ആല്‍ബം ഹരിതം ഈ സ്‌നേഹത്തിലെ അണിയറക്കാരും അഭിനേതാക്കളും
ക്രിയേറ്റീവ് ഹെഡ്, പി. ആര്‍.ഒ: റഹിം പനവൂര്‍. സ്‌ക്രിപ്റ്റ:് എല്‍.ആര്‍. വിനയചന്ദ്രന്‍. ഛായാഗ്രഹണം: അജീഷ് രാജ്. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍, കോ-ഓര്‍ഡിനേഷന്‍: രജീ ഏദന്‍. എഡിറ്റിംഗ:് അനൂപ് തുളസീധരന്‍. മേക്കപ്പ:് ശ്രീകുമാര്‍ അരശുപറമ്പ്. കലാസംവിധാനം: ഹരി ഇറയംകോട്. ലാബ്: ഏദന്‍സ് ലാബ.്
നടനും കഥാപ്രാസംഗികനുമായ വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ആല്‍ബമാണിത്. വെമ്പായം തേക്കടയിലാണ് ആല്‍ബത്തിന്റെ ചിത്രീകരണം നടന്നത്.
യൂട്യൂബില്‍ റിലീസ് ചെയ്ത ആല്‍ബം ധാരാളം പേര്‍ കണ്ടു. haritham ee sneham malayalam album എന്ന്
യൂട്യൂബില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ആല്‍ബം കാണാന്‍ കഴിയും.
ചലച്ചിത്ര പി.ആര്‍.ഒ റഹിം പനവൂര്‍ പ്രസിഡന്റായിട്ടുള്ള കൂട്ടായ്മയാണ് നിത്യഹരിത സൊസൈറ്റി.