തിരുവനന്തപുരം:ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിലെ ഏറ്റവും ദൈര്‍ഘ്യ(14 മണിക്കൂർ)മേറിയ വാങ് ബിങ്ങ് ചിത്രം ക്രൂഡ് ഓയിലിന്റെ പ്രദര്‍ശനവുമായി വീഡിയോ ഇന്‍സ്റ്റലേഷന് തുടക്കമായി. ആദ്യമായാണ് ഹ്രസ്വചലച്ചിത്ര മേളയില്‍ വീഡിയോ ഇന്‍സ്റ്റലേഷന്‍ സംഘടിപ്പിക്കുന്നത്.
കൈരളി തിയേറ്റര്‍ കോംപ്ലക്‌സിനുള്ളില്‍ തയ്യാറാക്കിയിട്ടുള്ള പ്രത്യേക വേദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ക്രൂഡ് ഓയില്‍ ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ്. എണ്ണപ്പാടങ്ങളിലെ തൊഴിലാളികളുടെ ജീവിതകഥയാണ് ക്രൂഡ് ഓയില്‍ പങ്കുവെയ്ക്കുന്നത്.