CINEMA01/06/2017

പൂക്കാലം

ayyo news service
നവാഗതനായ നിസാം പത്തനാപുരം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് പൂക്കാലം. കലാ ചൈതന്യ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രം മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന മക്കളുടെയും മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളുടേയും പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പറയും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്ലൊരു സന്ദേശം കൂടി നല്‍കുന്നതാകും ഈ ചിത്രം. നിസാം പത്തനാപുരമാണ് ചിത്രത്തിലെ നായകന്‍. മിഠായി അപ്പു, ഡോ.വിനയന്‍ എന്നീ ഇരട്ട കഥാപാത്രങ്ങളെയാണ് നിസാം അവതരിപ്പിക്കുന്നത്.

നാടക രചയിതാവും സംവിധായകനും കൊല്ലം കലാ ചൈതന്യ എന്ന നാടക സമിതിയുടെ ഉടമയുമാണ് നിസാം. നിരവധി ടെലിഫിലിമുകളും ആല്‍ബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.യശശ്ശരീരനായ കലാഭവന്‍ മണിയുടെ അനുജന്‍ രാമകൃഷ്ണന്‍ ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സന (അപര്‍ണ്ണ) യാണ് നായിക. സത്താര്‍, കെ.ബി.ഗണേഷ്‌കുമാര്‍, ഇന്ദ്രന്‍സ്, ഗിന്നസ് പക്രു, കുമരകം രഘനാഥ്, കോട്ടയം നസീര്‍, കൊല്ലം തുളസി, ടി.പി.മാധവന്‍, കൊച്ചുപ്രേമന്‍, കൈനകരി തങ്കരാജ്,  രാജേഷ് ഹെബ്ബാര്‍, ജോബി, ജയന്‍ ചേര്‍ത്തല, ജോജോ തിരുവല്ല, രംഗാസേട്ട്, നിഹാരിക എസ് മോഹന്‍, കനകലത, കുളപ്പുള്ളി ലീല, പാലാ തങ്കം, ഉഷ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം : പുഷ്പന്‍. ഗാനരചന : നിസാം പത്തനാപുരം, എസ്.ജെ.കരിക്കോട്, അലിയാര്‍ എരുമേലി, രാധു പുനലൂര്‍. സംഗീതം :  കേരളപുരം ശ്രീകുമാര്‍. ഗായകര്‍ :  മധു ബാലകൃഷ്ണന്‍, കേരളപുരം ശ്രീകുമാര്‍, പ്രദീപ് പ്രഭാകര്‍, അരവിന്ദ് ഹരിനാരായണന്‍, റിമി ടോമി, സ്വാതി എസ്.നായര്‍. മേക്കപ്പ് :  ലാല്‍ കരമന.   കോസ്റ്റ്യൂം :  അസീസ് പാലക്കാട്,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഇ.എ.ഇസ്മയില്‍. 
നിസാം പത്തനാപുരം
പി.ആര്‍.ഒ: റഹിം പനവൂര്‍. കലാ സംവിധാനം :  ഇ.ബി.രാധാകൃഷ്ണന്‍. എഡിറ്റിംഗ് :  രാജഗോപാല്‍. ഫൈറ്റ് :  മാഫിയാ ശശി. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ :'പീതാംബരന്‍, സജാദ് . പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് :  ചെന്താമരാക്ഷന്‍. ഡിസൈന്‍ :  മാസ് ഡിസൈന്‍സ് വെഞ്ഞാറമൂട് .യൂണിറ്റ്  : ചിത്രാഞ്ജലി. 

ദുബായ് ലക്ഷദ്വീപ്, തിരുവനന്തപുരം, തെന്മല, കുറ്റാലം എന്നിവിടങ്ങളിലായാണ് ചിത്രീകരണം.

ചിത്രത്തിന്റെ പൂജയും ഓഡിയോ റിലീസും ജൂലൈ 2 ന് രാവിലെ 11 മണിക്ക് പത്തനാപുരം ഗാന്ധിഭവനില്‍ നടക്കും. മന്ത്രി അഡ്വ. കെ. രാജു ഭദ്രദീപം തെളിയിക്കും.   പി.സി. ജോര്‍ജ്ജ് എംഎല്‍എ ഓഡിയോ റിലീസ് ചെയ്യും. കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ, ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.


Views: 1946
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024