CINEMA24/04/2022

ക്രിയേറ്റീവ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: നടന്‍ ജോജു ജോര്‍ജ് നടി നിമിഷ സജയന്‍

Rahim Panavoor
ജോജു ജോര്‍ജ്, നിമിഷ സജയന്‍
തിരുവനന്തപുരം : ക്രിയേറ്റീവ് ആര്‍ട്‌സ് ആന്റ്  കള്‍ച്ചറല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെയും  ടൈം ആന്റ് ഫൈവിന്റേയും  സംയുക്താഭിമുഖ്യത്തിലുള്ള   സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം :ജോജി. മികച്ച സംവിധായകന്‍ :മാര്‍ട്ടിന്‍ പ്രക്കാട്ട്(ചിത്രം :നായാട്ട് ). മികച്ച നടന്‍ :ജോജു ജോര്‍ജ് (നായാട്ട്,മധുരം ). മികച്ച നടി :നിമിഷ സജയന്‍ (നായാട്ട്, മാലിക് ).ദശക താരം :സുരാജ് വെഞ്ഞാറമൂട്. സ്റ്റാര്‍ ഓഫ് ദ  ഇയര്‍: ബേസില്‍ ജോസഫ് (മിന്നല്‍ മുരളി, ജാന്‍.എ.മന്‍ ). മികച്ച ക്യാരക്ടര്‍ നടന്‍ : ഗുരു സോമസുന്ദരം( മിന്നല്‍ മുരളി ). മികച്ച ക്യാരക്ടര്‍  നടി :ഗ്രേസ് ആന്റണി (കനകം കാമിനി കലഹം ). മികച്ച സപ്പോര്‍ട്ടിംഗ് നടന്‍ :ജാഫര്‍ ഇടുക്കി( നായാട്ട്, ചുഴല്‍  ). മികച്ച സപ്പോര്‍ട്ടിംഗ് നടി : ഉണ്ണിമായ പ്രസാദ്(ജോജി). മികച്ച തിരക്കഥ :ശ്യാം പുഷ്‌കരന്‍ (ജോജി ). മികച്ച സംഗീത സംവിധായകന്‍ :ഷാന്‍ റഹ്മാന്‍ ('ഉയിരേ...'.ചിത്രം: മിന്നല്‍ മുരളി). മികച്ച പശ്ചാത്തല സംഗീതം :ജേക്‌സ് ബിജോയ് (കുരുതി ). മികച്ച ഗാനരചയിതാവ് :അന്‍വര്‍ അലി( 'തീരമേ..' ചിത്രം: മാലിക് ). മികച്ച ഗായകന്‍ :ഷഹബാസ് അമന്‍( 'ആകാശമായവളേ...' . ചിത്രം: വെള്ളം). മികച്ച ഗായിക: അമൃത ജയകുമാര്‍('പാതിയില്‍... '. ചിത്രം :ചതുര്‍മുഖം). മികച്ച ഛായാഗ്രാഹകന്‍ : ഷൈജു ഖാലിദ്( നായാട്ട്). ജനപ്രിയ ചിത്രം: ഹോം (സംവിധാനം :റോജിന്‍ തോമസ്. നിര്‍മാണം: വിജയ്ബാബു). ജനപ്രിയ സംവിധായകന്‍: ശ്രീനാഥ് രാജേന്ദ്രന്‍ (കുറുപ്പ്). ജനപ്രിയ നടന്‍ :ഇന്ദ്രന്‍സ് (ഹോം). ജനപ്രിയ നടി : രജിഷ വിജയന്‍(ഖൊ ഖൊ  ). ജനപ്രിയ സംഗീത സംവിധായകന്‍: രാഹുല്‍ രാജ്
(ദ പ്രീസ്റ്റ് ). ജനപ്രിയ ഗായകന്‍ : മിഥുന്‍ ജയരാജ്('ഉയിരേ...'.ചിത്രം : മിന്നല്‍ മുരളി ). ജനപ്രിയ ഗായിക: നാരായണി ഗോപന്‍( ' കണ്ണേ ഉയിരിന്‍..'. ചിത്രം :ദ പ്രീസ്റ്റ് ).യൂത്ത് ഐക്കണ്‍: അനശ്വര രാജന്‍ (വാങ്ക്). മികച്ച നവാഗത സംവിധായിക : കാവ്യ പ്രകാശ് (വാങ്ക്). മികച്ച കലാസംവിധായകന്‍ : ജ്യോതിഷ് ശങ്കര്‍ (കള , ആര്‍ക്കറിയാം ). മികച്ച എഡിറ്റര്‍ : എം. എസ്. അയ്യപ്പന്‍നായര്‍ ( മരക്കാര്‍  അറബിക്കടലിന്റെ  സിംഹം). മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ : അക്ഷയ പ്രേംനാഥ്(ഹോം). മികച്ച ഫോട്ടോഗ്രാഫര്‍: ഷാലു പേയാട്( മരക്കാര്‍  അറബിക്കടലിന്റെ  സിംഹം). മികച്ച മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍ (മിന്നല്‍ മുരളി). സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രം: കാക്കത്തുരുത്ത് (നിര്‍മാണം: മധുസൂദനന്‍ മാവേലിക്കര).

ഡോ. രാജേന്ദ്രബാബു ചെയര്‍മാനായ ജ്യൂറിയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്. മേയ് 28ന്
കരുനാഗപ്പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന്  ക്രിയേറ്റീവ്സി . ഇ. ഒ ലതാകുമാരി  അറിയിച്ചു
Views: 588
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024