തിരുവനന്തപുരം: പുതിയ സിനിമകള്‍ ഫേസ്ബുക്ക് പേജുകളില്‍ അപ്‌ലോഡ് ചെയ്യുന്നതിനെതിരെ നടപടിയെടുക്കാനാണ് സൈബര്‍ സെല്ലിന്റെ തീരുമാനം.
തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന പത്തേമാരിയും അടുത്തിടെ
പുറത്തിറങ്ങിയ വേതാളവും, തൂങ്കാവനവുമൊക്കെ ഫേസ്ബുക്ക് പേജുകളിലും എത്തിയതോടെയാണ് സൈബര്‍ സെല്‍ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.
പേജുകള്‍ക്കെതിരെ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സൈബര്‍ സെല്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായത്.
സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന ഇത്തരം പേജുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു തന്നെയാണ് സോഷ്യല്‍ മീഡിയകളും പറയുന്നത്.