തിരുവനന്തപുരം:റെജിസ്ട്രേഷൻ തീയതിയിലെ മാറ്റങ്ങൾ ആവര്ത്തിക്കാതെ നേരത്തെ അറിയിച്ചതുപോലെ 30നു തന്നെ ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ടെലിഗേറ്റ്പാസ് വിതരണം ആരംഭിച്ചു. ടാഗോര് തീയറ്ററിൽ പഴയകാല സിനിമ കൊട്ടകയുടെ മാതൃകയിൽ പ്രത്യേകം തയ്യാറാക്കിയ പാസ് വിതരണ വേദിയിൽ സിനിമ-വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മണിയൻപിള്ള രാജുവിന് ആദ്യ ടെലിഗേറ്റ്പാസും കിറ്റും നല്കിക്കൊണ്ട് പാസ് വിതരണം ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രാജിവ് നാഥ് അധ്യക്ഷനായിരുന്നു. ഷാജി എൻ കരുണ്‍,സെക്രട്ടറി രാജേന്ദ്രൻ നായര്,പന്തളം സുധാകരൻ,ശാസ്തമംഗലം മോഹൻ എന്നിവര് സംസാരിച്ചു. സിനിമ പ്രവര്ത്തകരും സിനിമപ്രേമികളുമായി നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.
പാസ് വിതരണം വേഗത്തിലും തിരക്കൊഴിവാക്കാനുമായി 15 ൽ പരം കൗണ്ടറൂകളാണ് സജ്ജമാക്കിയിരിക്കുന്നത്. രാവിലെ തന്നെ നിരവധി പേരെത്തി പാസും കിറ്റും സ്വന്തമാക്കി. രാവിലെ മുതൽ വൈകുന്നേരം വരെ ടെലിഗേറ്റ് പാസുകൾ ടാഗോര് തീയട്ടെരിൽ നിന്ന് ലഭിക്കും.