ഷൈജു ബി.കല്ലറ
പോലീസ് കലാകാരന്മാരില്‍ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന യുവനടനാണ് ഷൈജു ബി.കല്ലറ. 1989-ല്‍ കല്ലറ ഗവണ്‍മെന്റ് വി.എച്ച്.എസ് സ്‌കൂളില്‍ നിന്നും ജില്ലാ യുവജനോത്സവത്തില്‍ ഏകാങ്ക നാടക മത്സരത്തില്‍ മികച്ച നടനായി. അഞ്ച് വര്‍ഷം ഇക്ബാല്‍ കോളേജിലും കല്ലറ വേദാസ് പാരലല്‍ കോളേജിലുമായി പഠനം. കോളേജ് പഠനകാലത്ത് നിരവധി ട്രൂപ്പുകളിലൂടെ ഒരുപാട് സ്റ്റേജുകളില്‍ മിമിക്രി അവതരിപ്പിച്ചു. സുരാജ് വെഞ്ഞാറമൂട് ഉള്‍പ്പെടെ ധാരാളം കലാകാരന്മാര്‍ക്കൊപ്പം നിരവധി സ്റ്റേജുകളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് കൈയ്യടി നേടി. സിനിമാട്ടോഗ്രാഫര്‍ ആകണമെന്ന ആഗ്രഹത്താല്‍ പഠനം നടത്തിയതിനുശേഷം വീഡിയോഗ്രാഫറായി പ്രവര്‍ത്തിച്ചു. 1997 ല്‍ കേരള പോലീസില്‍ അംഗമായി. ഇപ്പോള്‍ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ പോലീസ് ഓഫീസറായി സേവനം അനുഷ്ഠിക്കുന്നു. നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ചു. തിരുത്ത്, കാഴ്ചയ്ക്കപ്പുറം, ഒരു അവധിക്കാലത്ത്, 100 ഡെയ്‌സ്, ലോക്കപ്പ് 1632, പ്രണയക്കടല്‍ തുടങ്ങി നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചു. അമ്മുവിന്റെ മാഷ് എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത് അഭിനയിച്ചു. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സംഗതി കോണ്‍ട്രാ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിലേക്ക് കടന്നു. കേരളാ വിഷന്‍ ചാനലില്‍ കാണാക്കുയില്‍ എന്ന സീരിയലിലും അഭിനയിച്ചു. ഏഷ്യാനെറ്റിന്റെ ഓണപരിപ്പാടികളിലും സാന്നിധ്യമായി.
ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് ഗോപി എന്നിവര്‍ അഭിനയിച്ച ഇര എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്ക്. വണ്ടര്‍ ബോയ്‌സ്, കലിപ്പ്, ലൂസിഫര്‍, മാര്‍ച്ച് 2 -ാം വ്യാഴം, ഒരു പക്കാ നാടന്‍ പ്രേമം, സ്റ്റാന്റ് അപ്, മുഹബത്തിന്‍ കുഞ്ഞബ്ദുള്ള, കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03, ശ്യാമപ്രസാദ് സംവിധാനം ചെയ്ത കാസിമിന്റെ കടല്‍, മമ്മൂട്ടി ചിത്രം വണ്‍, മരട് 350, ലക്‌നൗ, മായാനക്ഷത്രം, നീയും എന്നീ സിനിമകളിലും കഥാപാത്രങ്ങളായി. ഉങ്കളെ പോടണം സാര്‍, നങ്കൂരം, സിഞ്ചാര്‍, വന്‍മുറൈ എന്നീ തമിഴ് സിനിമകളിലും അഭിനയിച്ചു.
പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കുന്ന ബോധവത്ക്കരണ ചിത്രങ്ങളിലും ഈ
അതുല്യ കലാകാരന്‍ അഭിനേതാവാകുന്നുണ്ട്. നിരവധി പുതിയ സിനിമകളുടെയും
സീരിയലുകളുടെയും ഷൂട്ടിംങ് തിരക്കിലാണ് കാക്കിക്കുള്ളിലെ കലാകാരനായ ഷൈജു
ബി.കല്ലറ. ഫോണ്‍ : 8921359194, 9567189596