മുഹമ്മദ് സാദിക്ക്മലയാള സിനിമയിലേക്ക് മുഹമ്മദ് സാദിക്ക് എന്ന പുതിയൊരു നടന്‍കൂടി എത്തുന്നു. ഫയര്‍മാന്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ സാദിക്ക് ഇതിനോടകം നിരവധി ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും ആല്‍ബത്തിലും അഭിനയിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പാലക്കാട്ടെ പ്രശസ്ത നാടക കൂട്ടായ്മയായ ടാപ് നാടകവേദിയിലെ നടനും അംഗവുമാണ്.

മോഡല്‍ കൂടിയായ ഈ കലാകാരന്‍ മാര്‍ഷല്‍ ആര്‍ട്‌സും അഭ്യസിച്ചിട്ടുണ്ട്.
തിരക്കഥാ രചനയിലും കഴിവു തെളിയിച്ചിട്ടുള്ള സാദിക്ക് മൂന്നു ഹ്രസ്വ ചിത്രങ്ങള്‍ക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയൊരു മലയാള ചിത്രത്തിന്റെ രചനയിലാണ്. നല്ല സിനിമ ചലച്ചിത്ര വേദി നിര്‍മ്മിച്ച് എം.കെ.ശ്രീജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കുന്നിറങ്ങി വരുന്ന ജീപ്പ് എന്ന മാജിക്കല്‍ സിനിമയാണ് സാദിക്ക് അഭിനയിക്കുന്ന അടുത്ത ചിത്രം.
ചെറുപ്പം മുതല്‍ അഭിനയം ഒരു പാഷനായി കൊണ്ടു നടക്കുന്ന പാലക്കാട് സ്വദേശിയായ സാദിക്കിന് നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് അറിയപ്പെടുന്ന ഒരു നടനാവുക എന്നുള്ളതാണ് ജീവിതലക്ഷ്യം. ഫോ : 9526706952