CINEMA14/03/2021

ലഘുചിത്രങ്ങള്‍ സിനിമയുടെ വളര്‍ച്ചയില്‍ നിര്‍ണായകം : ശ്രീകുമാരന്‍തമ്പി

Rahim Panavoor
ഫിലിം  ഫെസ്റ്റിവല്‍ ബുക്ക് ശ്രീകുമാരന്‍തമ്പി ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന് നല്‍കി പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരം : ലഘു ചിത്രങ്ങള്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് നല്ല വളമായിട്ടുണ്ടെന്ന്  കവിയും ഗാനരചയിതാവും സംവിധായകനുമായ  ശ്രീകുമാരന്‍തമ്പി അഭിപ്രായപ്പെട്ടു. കോണ്ടാക്ട്  സംഘടിപ്പിക്കുന്ന പതിമൂന്നാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍  തൈക്കാട്  ഭാരത് ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമ ആര്‍ക്കും ചെയ്യാവുന്ന തരത്തില്‍
 
ഫിലിം  ഫെസ്റ്റിവലിന്റെ  ഉദ്ഘാടനം ശ്രീകുമാരന്‍തമ്പി നിര്‍വഹിക്കുന്നു.
മാറിയിട്ടുണ്ടെന്നും   കലയും   കൗശലവും ചേര്‍ന്നതാണ് സിനിമയെന്നും  അദ്ദേഹം   പറഞ്ഞു. സ്വന്തം  ഹിതമനുസരിച്ചുള്ള   സിനിമയ്ക്ക്   ഏറ്റവും  നല്ല  മാര്‍ഗം  ലഘു  ചിത്രങ്ങളാണെന്നും  ശ്രീകുമാരന്‍  തമ്പി  അഭിപ്രായപ്പെട്ടു.   കോണ്ടാക്ട്  പോലുള്ള  സംഘടനകള്‍  നല്‍കുന്ന  പ്ലാറ്റുഫോമുകള്‍  പുതു  ചലച്ചിത്ര   കലാകാരന്‍മാര്‍ക്ക് മൂല്യമേറിയതാണെന്ന്  അദ്ദേഹം  ചൂണ്ടിക്കാട്ടി. ഫെസ്റ്റിവല്‍  ബുക്കിന്റെ  പ്രകാശനം  ഭാരത് ഭവന്‍  മെമ്പര്‍  സെക്രട്ടറി  പ്രമോദ്  പയ്യന്നൂരിന് നല്‍കി   ആദ്ദേഹം  നിര്‍വഹിച്ചു.    പുതിയ സംവിധായകരെയും  കലാകാരന്‍മാരെയും വാര്‍ത്തെടുക്കുന്നതില്‍  കോണ്ടാക്ട് പോലുള്ള  സംഘടനകള്‍ ഏറെ  പങ്ക് വഹിക്കുന്നുണ്ടെന്ന്  പ്രമോദ്  പയ്യന്നൂര്‍  പറഞ്ഞു. കോണ്ടാക്ട്  പ്രസിഡന്റ്  മുഹമ്മദ്  ഷാ  അധ്യക്ഷനായിരുന്നു. രക്ഷാധികാരിയും  ജൂറി  ചെയര്‍മാനുമായ  വിജയകൃഷ്ണന്‍, ജനറല്‍  സെക്രട്ടറി  സി.ആര്‍. ചന്ദ്രന്‍, വൈസ്  പ്രസിഡന്റ്   വഞ്ചിയൂര്‍  പ്രവീണ്‍കുമാര്‍, ഫെസ്റ്റിവല്‍  കമ്മിറ്റി  ചെയര്‍മാന്‍  എസ്. രത്‌നകുമാര്‍   എന്നിവര്‍  സംസാരിച്ചു.   

കാലാനുസൃതമായ മാറ്റങ്ങള്‍ക്കനുസരിച്ച് ഷോര്‍ട്ട് ഫിലിം  ഫെസ്റ്റിവലുകള്‍ക്ക്  ഒരു തട്ടകമുണ്ടാക്കാന്‍ കോണ്ടാക്റ്റിന്   കഴിഞുവെവന്നതില്‍  അഭിമാനമുണ്ടെന്ന്  സ്വാഗത  പ്രസംഗത്തില്‍ കോണ്ടാക്ട്  ജനറല്‍  സെക്രട്ടറി സി. ആര്‍. ചന്ദ്രന്‍   പറഞ്ഞു.
     
ചലച്ചിത്ര  സംവിധായകന്‍  തുളസിദാസുമായുള്ള  പ്രേക്ഷകരുടെ  സംവാദം  ഫെസ്‌റിവലിനോടനുബന്ധിച്ച്  നടന്നു.
ഭാരത് ഭവന്റെയും കേരള സ്റ്റേറ്റ്  ചലച്ചിത്ര  അക്കാദമിയുടെയും  സഹകരണത്തോടെ  സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍  15 നു  സമാപിക്കും.
Views: 787
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024