തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തിയേറ്ററുകളില്‍ മെയ് ഒന്ന് മുതല്‍ ഇടിക്കറ്റിംഗ് പ്രാബല്യത്തിലാക്കി സര്‍ക്കാര്‍ വിജ്ഞാപനമായി. 2016 മെയ് രണ്ടിന് ഇടിക്കറ്റിംഗ് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചെല്ലേണ്ട നികുതി സംബന്ധമായ വിവരങ്ങള്‍ ലഭ്യമാക്കാനും പരിശോധിക്കാനുമാവശ്യമായ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറോടുകൂടിയ ഇലക്ട്രോണിക് ഉപകരണം സ്ഥാപിക്കല്‍ ഈ കാലയളവിനകം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല.