Mobirise Website Builder v4.9.3
CINEMA14/09/2021

പി.കെ.സുനില്‍കുമാര്‍ ആലപിച്ച 'പെര്‍ഫ്യൂമി'ലെ ഗാനം റിലീസായി

Sumeran PR
രാജേഷ്ബാബു കെ, ശ്രീകുമാരന്‍ തമ്പി, പി.കെ.സുനില്‍കുമാര്‍
സംഗീത പ്രേമികളെ വിസ്മയിപ്പിച്ച  ഹൃദഗീതങ്ങളുടെ കവി ശ്രീകുമാരന്‍ തമ്പി  പുതിയ പാട്ടുമായി എത്തുന്നു...  നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീകുമാരന്‍ തമ്പി രചിച്ച 'പെര്‍ഫ്യൂമി'ലെ ഗാനം റിലീസായി. പ്രശസ്ത സംഗീത സംവിധായകന്‍ രാജേഷ്ബാബു കെ സംഗീതം നല്‍കി പി.കെ.സുനില്‍കുമാര്‍ ആലപിച്ച പെര്‍ഫ്യൂമിലെ നാലാമത്തെ ഗാനം അണിയറ പ്രവര്‍ത്തകള്‍ പുറത്തുവിട്ടു. ചലച്ചിത്ര താരങ്ങളായ നടി ശാരദ, നടന്‍ മനോജ് കെ.ജയന്‍, തെന്നിന്ത്യന്‍ താരം, ശരത് കുമാര്‍, സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍  എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസായത്.  

കനിഹ, പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ചിത്രമാണ് 'പെര്‍ഫ്യൂം'.സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്
Views: 837
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
L ONLY