CINEMA20/02/2017

സ്‌നേഹകിരണം

ayyo news service
ക്രിസ്തീയ പശ്ചാത്തലത്തില്‍ ഒരുക്കിയ വീഡിയോ ആല്‍ബമാണ് സ്‌നേഹകിരണം. വൈകാരിക മുഹൂര്‍ത്തങ്ങളുള്ള ഈ ആല്‍ബത്തിന്റെ സംവിധായകന്‍ ഹരികുമാര്‍ പനങ്ങാടാണ്. അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍ അനു അജാല്‍ക്കോ ആണ് ഈ ആല്‍ബം നിര്‍മിച്ചത്.

ഭാര്യയും രണ്ട് പെണ്‍മക്കളുമുള്ള ഗൃഹനാഥന്‍ മദ്യപനാണ്. മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കും. അസുഖം ബാധിച്ചതോടെ ഗൃഹനാഥന്‍ കിടപ്പിലാകുന്നു. ഏതൊരാളുടെയും രോഗാവസ്ഥയില്‍ സ്വന്തം കുടുംബവും ദൈവവും മാത്രമേ ഒപ്പമുണ്ടാവുകയുള്ളൂവെന്ന് ഈ ആല്‍ബത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.

രഞ്ജിത്ത്, ഷെമീന ഷെമി
രഞ്ജിത്ത്, ജാക്‌സണ്‍ കുളനട, ഷെമീന ഷെമി, ബേബി മിത്ര മനോജ്, ബേബി മിഥില എന്നിവരാണ് പ്രധാനതാരങ്ങള്‍. ആല്‍ബത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രഞ്ജിത്ത് മിമിക്രി കലാകാരന്‍ കൂടിയാണ്. ഉപ്പുമാങ്ങ എന്ന ഹ്രസ്വചിത്രത്തിലൂടെ പ്രശസ്തയായ ഷെമീന ഷെമിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരസ്യചിത്രത്തില്‍ അഭിനയിക്കുന്ന മോഡല്‍ കൂടിയാണ് ഷെമീന.

ആല്‍ബത്തിന്റെ ഗാനരചന: സോളമന്‍ കുളനട. സംഗീതം : ഷാജു സാമുവേല്‍. ഗായിക : സുമിത നൂറനാട്. കഥ : രഞ്ജിത്ത്. ഛായാഗ്രഹണം : മഞ്ജീഷ് മുരളി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഗോകുല്‍ ഇലവുംതിട്ട. പിആര്‍ഒ : റഹിം പനവൂര്‍. അസോസ്സിയേറ്റ് ഡയറക്ടര്‍ : ജുബിന്‍ ഉമ്മന്‍. അസിസ്റ്റന്റ് ഡയറക്ടര്‍  : അഭിജിത്ത്. എഡിറ്റിംഗ്, വി.എഫ്എക്‌സ് : എം.ജെ. മീഡിയ. അസിസ്റ്റന്റ് ക്യാമറാമാന്‍ : അശ്വരാജ്. സ്റ്റുഡിയോ : കനവില്‍ ഡിജിറ്റല്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ.



Views: 2245
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024