വര്‍ഷങ്ങള്‍ക്ക് മുമ്പ് കാനഡയിലെത്തി സ്ഥിര താമസമാക്കിയ മലയാളികളുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ ഹ്രസ്വചിത്രമാണ് എ സ്‌പെഷ്യല്‍ ഡേ. ബിജു തയില്‍ചിറ ആണ് ഈചിത്രത്തിന്റെ സംവിധായകന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സാം ജോസഫിന്റേയും എലാസലിന്റേയും സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. കേരളത്തിലെ ഒരു മനോഹര ഗ്രാമത്തെ കാനഡയില്‍ പറിച്ച് നട്ടിരിക്കുന്ന പ്രതീതിയാണ് ഈ ഹ്രസ്വചിത്രത്തിന്റെ ഒരു പ്രത്യേകത.
എലാ ജോസഫ്, നിധിന്‍ ബിജു ജോസഫ്
നായക കഥാപാത്രമായ സാം കബാലിയായും പുലി മുരുകനായും ബാഹുബലിയായും നായികയ്‌ക്കൊപ്പം വേഷപ്പകര്‍ച്ചയിലെത്തുന്നത് മറ്റൊരു പ്രത്യേകതയാണ്.
കുട്ടികളും അവരുടെ അച്ഛനമ്മമാരും ഒരു പൂച്ചയും സാമിന്റെ സ്‌പോര്‍ട്‌സ് സൈക്കിളും ഇതില്‍ കഥാപാത്രങ്ങളാകുന്നുണ്ട്.
നിധിന്‍ ബിജു ജോസഫ്, എലാ ജോസഫ്, അനിതമാത്യു, പ്രീതി അജിത്, ടിന മാത്യൂസ്, ഐറിന്‍ മേരി മാത്യു, ഫെബിന്‍ ബിജു ജോസഫ്, നിഖില്‍ ജോര്‍ജ്, ജെഫ് ആന്റണി മനില, അലീന സണ്ണി കുന്നപ്പിള്ളി, എബെല്‍ ബോബി, ബെഞ്ചമിന്‍ ബാബു, ബെവിന്‍ ബാബു, ബല്‍ബീര്‍ കാംഗ്, കാറ്റ്മിക്കി തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ബാനര്‍ : ഐ മലയാളി. തിരക്കഥ: മാത്യുജോര്‍ജ. ഛായാഗ്രഹണം: ജോര്‍ജ് ലൊമേഗ. സംഗീതം: അജിത് സുകുമാരന്‍. കോ-ഡയറക്ടര്‍: സന്തോഷ് പുളിക്കല്‍. അസോസ്സിയേറ്റ് ഡയറക്ടര്‍: ഗിരീഷ് ബാബു. അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ്: ഫെബിന്‍ ജോസഫ്, സുധിപ്ത മണ്ഡല്‍. മേക്കപ്പ്: അനന്തന്‍ മറിയന്‍ പിള്ള. കലാസംവിധാനം : സലിന്‍ ജോസഫ്, സണ്ണി കുന്നപ്പിള്ളി. പിആര്‍ഒ: റഹിം പനവൂര്‍. സ്റ്റില്‍സ് : റോയ് ദേവസ്യ, ലിന്റാ ജോസഫ്. പ്രോഡക്ഷന്‍ മാനേജര്‍: തോമസ് വര്‍ഗ്ഗീസ്.ഡിസൈന്‍: ഷാജന്‍ ഏലിയാസ്.
എ സ്‌പെഷ്യല്‍ ഡേ ടീം
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദ്യേശിക്കുന്നുവെന്ന് അണിയറക്കാര്‍ പറഞ്ഞു. കേരളത്തിനകത്തും പുറത്തും ഈ ചിത്രത്തിന്റെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അമ്മു ഡിജിറ്റല്‍ സ്റ്റുഡിയോ അക്കാദമിയാണ്.