CINEMA26/11/2016

നോട്ട് അസാധു വിഷയമാക്കി വക്കീലിന്റെ ഹ്രസ്വ ചിത്രം 'ചെയ്ഞ്ച്'

ayyo news service
സാധാരണക്കാരന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ച നോട്ടു നിരോധനത്തെ പ്രമേയമാക്കി അഡ്വ:ബിനോയ് അലോഷ്യസ് രചനയും സംവിധാനവും നിർവഹിച്ച  ഹ്രസ്വചിത്രം 'ചെയ്ഞ്ച്' ശ്രദ്ധിക്കപ്പെടുന്നു.  ഒരു കൂലിപ്പണിക്കാരന്റെ നിത്യജീവിതത്തിലൂടെയാണ് അഞ്ചു മിനുട്ട് ദൈർഘ്യം മാത്രമുള്ള ചിത്രം ഓർക്കാപുറത്തുള്ള നോട്ട് നിരോധനത്തിന്റെ തീവ്രത പ്രകടമാക്കുന്നത്.  ഇപ്പോൾ പൊതുജനമധ്യത്തിൽ വളരെ ഒച്ചപ്പാടായ നോട്ട് വിഷയം കൈകാര്യം ചെയ്യുന്ന ചെയ്ഞ്ച്  ഒരു നിശബ്ദ ചിത്രമാണ്.  ഹൃദയത്തെ മുറിവേൽപ്പിക്കുന്ന  അനുഭവങ്ങൾക്ക് കൂടുതൽ ഒച്ചപ്പാടിന്റെ ആവശ്യമില്ലെന്നാണ് മുമ്പും എട്ടോളം  ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള  ബിനോയിയുടെ പക്ഷം.  

                                                                                                                                                                       അഡ്വ:ബിനോയ് അലോഷ്യസ്
കാവാലം നാരായണ പണിക്കരുടെ സോപാനത്തിൽ നാടക നടനായിരുന്നു ബിനോയ് നിരവധി വേദികളിൽ അഭിനയം കാഴ്ചവച്ചിട്ടുണ്ട്.  ലൈറ്റ് ആൻഡ് ഷാഡോസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ സജീവ് കൂലിപ്പണിക്കാരനെയും ജിഫി വിജയ് അയാളുടെ ഭാര്യയെയും അവതരിപ്പിച്ചിരിക്കുന്നു.  ക്യാമറ:സജി സലിം, എഡിറ്റിംഗ് സജീവ് ഹരിദാസ്, ഗ്രാഫിക്സ്: റോഷൻ അജിത് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Views: 1823
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024