നവാഗതനായ ബാബുലാല്‍ ആറ്റിങ്ങല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വ ചിത്രമാണ് കാഴ്ചയ്ക്കും അപ്പുറം. റോസ് ജുവല്‍സിന്റെ ബാനറില്‍ പ്രമോദ് റോസ് ആണ് ചിത്രം നിര്‍മിച്ചത്.
ഈ ഹ്രസ്വ ചിത്രത്തിന്റെ പൂജാകര്‍മം ഐ.എഫ്.എഫ്.കെ-2017 ന്റെ വേദിയില്‍ വച്ച് ചലച്ചിത്ര സംവിധായകന്‍ സലാം ബാപ്പുവും പോസ്റ്റര്‍ പ്രകാശനം മന്ത്രി തോമസ് ഐസക്ക് ജീവകാരുണ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്ക് പോസ്റ്റര്‍ നല്‍കിയും നിര്‍വഹിച്ചു.
20 വര്‍ഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്ന സക്കീര്‍ എന്ന മധ്യവയസ്‌കന്‍. നാട്ടിലെ ഓഫീസ് സംവിധാനങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതു കാരണം ജീവിതത്തില്‍ സംഭവിക്കുന്ന ബുദ്ധിമുട്ടുകള്‍. കാര്യസാധ്യത്തിനായി സര്‍ക്കാര്‍ ഓഫീസിലെത്തുന്ന സക്കീറിന് അവിടെ നിന്നും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളിലൂടെ കഥ വികസിക്കുന്നു. ധര്‍മ്മസങ്കടങ്ങളുടെയും നിറവേറ്റാനാകാത്ത ആഗ്രഹങ്ങളുടെയും ആകെ തുക കൂടിയാണ് ചിലരുടെയെങ്കിലും ജീവിതമെന്ന് ഈ ഹ്രസ്വചിത്രം വ്യക്തമാക്കുന്നു. ആരും കാണാത്ത, കാണാന്‍ ശ്രമിക്കാത്ത കാഴ്ചകള്‍. കാഴ്ചയ്ക്കും അപ്പുറത്തെ കാഴ്ചകള്‍.
ഗിരി കൈലാസ്, ബാബുലാല്‍ ആറ്റിങ്ങല്‍, എ.കെ.നൗഷാദ്, വക്കം മാധവന്‍, അനില്‍ ആറ്റിങ്ങല്‍, സി.എസ്.സന്തോഷ്, ഷൈജു.ബി.കല്ലറ, അജിത് തോട്ടയ്ക്കാട്, ഡോക്ടര്‍ ജൂബി രാജസേനന്‍, ആറ്റിങ്ങല്‍ പ്രേംരാജ്, ജയന്‍ എസ,് പ്രമോദ് റോസ് ആറ്റിങ്ങല്‍, എസ്.ബി പ്രസാദ്, സല്‍മാന്‍ ഫാര്‍സി, അരുണ്‍, ഷൈനി എസ്, രത്തിനം, രമാദേവി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
സിനിമയെപ്പോലെ സാങ്കേതിക മികവോടുകൂടിയാണ് ഈ ഹസ്വചിത്രം ഒരുക്കിയിട്ടുള്ളത്.
ഛായാഗ്രഹണം: രാജേഷ് ഓയൂര്‍. ബിജു പോത്തന്‍കോട.് അസോസ്സിയേറ്റ് ഡയറക്ടര്‍: എ.കെ. നൗഷാദ്. കലാസംവിധാനം: ഗിരി കൈലാസ്. മേക്കപ്പ്: ചന്ദ്രന്‍ ആറ്റിങ്ങല്‍. പശ്ചാത്തല സംഗീതം: പ്രതീഷ് അഞ്ചല്‍, നിസാം ബഷീര്‍. പി.ആര്‍.ഒ: റഹിം പനവൂര്‍. എഡിറ്റ,് വി.എഫ്.എക്‌സ്:ബിനു ആയൂര്‍. ക്യാമറ അസിസ്റ്റന്റ്: അജീഷ് ആറ്റിങ്ങല്‍. സംവിധാന സഹായികള്‍: ഷാന്‍ എസ്.എം.കടയ്ക്കാവൂര്‍, നഹാസ്.എ.പി.എ.സി. ഡിസൈന്‍: റെയിന്‍ബോ ഗ്രാഫിക്‌സ് ആറ്റിങ്ങല്‍. സൗണ്ട് മിക്‌സിംഗ്, എഫക്ട്‌സ്: പ്രതീഷ് അഞ്ചല്‍. സ്റ്റില്‍സ്: അജീഷ് ലോട്ടസ്.