സിയ
എസ്.എസ്. ജിഷ്ണുദേവ് രചനയും ഛായാഗ്രഹണവും ഗാന രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ചലച്ചിത്രമാണ് ഉപമ. ആര്‍ട്ടിസ്റ്റ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേളത്തിലെ സമകാലിക സാമൂഹിക സ്ഥിതി വളരെ വ്യക്തതയോടെ വരച്ചുകാട്ടുന്ന ചിത്രമാണിത്. മനുഷ്യനും പ്രകൃതിയും തമ്മിലുളള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ശശികാന്തന്‍, ഹരികൃഷ്ണന്‍, അനസ് റഹിം, നിതിന്‍ നോബിള്‍, മാനസപ്രഭു, സുനില്‍കുമാര്‍, രാജേഷ് അറപ്പുരയില്‍, സിയ എന്നിവരാണ് പ്രധാന താരങ്ങള്‍. സംഗീത സംവിധാനം : നിതിന്‍ നോബിള്‍. ഗായകന്‍ : ജാസിഗിഫ്റ്റ്. ഓഡിയോ പോസ്റ്റ് പ്രൊഡക്ഷന്‍ : മ്യൂസിക ഫാക്ടറി, തിരുവനന്തപുരം. സൗണ്ട് എഞ്ചിനീയര്‍, പശ്ചത്തല സംഗീതം : എന്‍.ആര്‍. വൈത്തീശ്വരന്‍. പി.ആര്‍.ഒ.: റഹിം പനവൂര്‍.
പ്രശാന്ത്, നിതിന്‍ നോബിള്‍, മാനസപ്രഭു, എസ്.എസ്. ജിഷ്ണുദേവ്, അനസ് റഹിം, ഹരികൃഷ്ണന്‍, ശശികാന്തന്‍
തമിഴിലെ ആദ്യത്തെ ഫൗണ്ട്ഫൂട്ടേജ് സിനിമയായ അമാനുട യുടെ സംവിധായകനാണ് എസ്.എസ്. ജിഷ്ണുദേവ്.