CINEMA02/07/2019

തഞ്ചമെടാ നീയെനക്ക് ഗാനങ്ങളുടെ സിഡി പ്രകാശനം ചെയ്തു

ayyo news service
സിഡി പ്രകാശനം വി.എസ്. ശിവകുമാര്‍ എം.എല്‍.എ. നിര്‍വ്വഹിക്കുന്നു 
എം. ചാര്‍ളി   നിര്‍മ്മിച്ച്   തിരക്കഥയും  സംഭാഷണവും  എഴുതി ചീഫ് എഡിറ്റിംഗും നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന തഞ്ചമെടാ നീയെനക്ക് എന്ന തമിഴ് സിനിമയിലെ ഗാനങ്ങളുടെ ഓഡിയോ - വീഡിയോ സിഡി പ്രകാശനം തിരുവനന്തപുരത്ത് നടന്നു.  വി.എസ്. ശിവകുമാര്‍ എം.എല്‍.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു.  തമിഴ്‌നാട് മുന്‍ എം.എല്‍.എ. അപ്പു നടേശന് സിഡി നല്‍കി വി.എസ്. ശിവകുമാര്‍ എം.എല്‍.എ. പ്രകാശന കര്‍മ്മം  നിര്‍വ്വഹിച്ചു. മന്ത്രി കടകംപളളി സുരേന്ദ്രന്‍ ടീസര്‍ പ്രദര്‍ശനോദ്ഘാടനം നിര്‍വ്വഹിച്ചു. പ്രൊഫ: ടി.ജെ. ചന്ദ്രചൂഢന്‍ മുഖ്യ പ്രഭാഷണം നടത്തി. 
മന്ത്രി കടകംപളളി സുരേന്ദ്രന്‍, പന്തളം ബാലന്‍, കലാപ്രേമി  ബഷീര്‍ ബാബു, എം. ചാര്‍ളി തുടങ്ങിയവർ 
ഗായകനും സംഗീത സംവിധായകനുമായ ഡോ: പന്തളം ബാലന്‍ അധ്യക്ഷനായിരുന്നു. ഗായകരായ അന്‍വര്‍  സാദത്ത്,  ദീക്ഷ്,  അഖിലാ ആനന്ദ്,  ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഡോ:വാഴമുട്ടം ബി.ചന്ദ്രബാബു, കലാപ്രേമി  ബഷീര്‍ ബാബു,  പത്മജാ രാധാകൃഷ്ണന്‍, തെക്കന്‍ സ്റ്റാര്‍ എസ്. ബാദുഷ, പനച്ചമൂട് ഷാജഹാന്‍, ചിത്രത്തിലെ നായിക സുരഭി പ്രേം, ധര്‍മ്മ ബാംഗ്ലൂര്‍, ബിനീഷ് ബാസ്റ്റിന്‍, ശരണ്യാ ഷാജി,  കഥാകൃത്ത് നിസാം  ബീമാപ്പളളി,  പി.ആര്‍.ഒ. റഹിം പനവൂര്‍, സലാം കുന്നത്ത്, എ.കെ.എസ്., എസ്.പി.ശേഖര്‍, അഷ്ടമന്‍ പോറ്റി, അമ്മു നായര്‍ ഡി.എ. തുടങ്ങിയവര്‍ സംസാരിച്ചു. സസ്‌പെന്‍സ് നിറഞ്ഞ പ്രണയത്തെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത്.
Views: 1486
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024