'അന്തരം' നായിക നേഹക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അഭിനന്ദനം
Sumeran PR
കൊച്ചി:കേരള ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീ / ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ അവാര്‍ഡ് നേടിയ നേഹക്ക് തമിഴ്നാട് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ച് കത്തെഴുതി. മാധ്യമം സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.അഭിജിത്ത് സംവിധാനം ചെയ്ത ചിത്രമാണ്. 'അന്തരം' ചിത്രത്തിലെ നായികയായ നേഹ തമിഴ്നാട് സ്വദേശിയാണ്. അന്തരത്തിലെ മികച്ച പ്രകടനത്തിനാണ് നേഹക്ക് കേരള ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്.സ്റ്റാലിന്റെ കത്തിലെ വാക്കുകള്‍.. '52ാമത് കേരള ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീ / ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ തമിഴ്നാട്ടുകാരിയായ നേഹക്ക് അന്തരം എന്ന സിനിമയിലെ അഭിനയ മികവിന് പുരസ്കാരം ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ട്രാന്‍സ് വ്യക്തികള്‍ രാഷ്ട്രീയത്തിലും കലയിലും സ്വന്തം ഇടമുണ്ടാക്കണമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രിയും സാധാരണ മനുഷ്യന് എന്ന നിലയിലും ഞാന്‍ ആഗ്രഹിക്കുന്നത്. നേഹയുടെ നേട്ടത്തില്‍ എനിക്ക് അങ്ങേയറ്റം അഭിമാനമുണ്ട്. ചെറുപ്രായത്തില്‍ തന്നെ കുടുംബം അവഗണിക്കുകയും വീടുവിട്ടിറങ്ങേണ്ടി വരികയും ചെയ്ത നേഹ കഠിനാധ്വാനത്തിലൂടെയാണ് വിജയം നേടിയത്. അവരുടെ ജീവിതം ഇതു പോലുള്ള മനുഷ്യര്‍ക്ക് പ്രചോദനമാകട്ടെ. ട്രാന്‍സ് വ്യക്തികള്‍ സിനിമയില്‍ മുഖ്യ വേഷങ്ങളിലെത്തി അതുവഴി സാമൂഹിക നീതിയുണ്ടാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' ഗ്രൂപ്പ് ഫൈവ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളാന്നൂര്‍, ജോമിന്.വി.ജിയോ, രേണുക അയ്യപ്പന്, എ.ഗോഭില എന്നിവരാണ് നിര്‍മാതാക്കള്‍