രജനികാന്തിന്റെ അടുത്തചിത്രം ആട്ടകത്തി,മദ്രാസ് എന്നി ചിത്രങ്ങള്‍ ഒരുക്കിയ യുവ സംവിധായകാന്‍ രഞ്ചിത്തിനൊപ്പം. നേരത്തെ ശങ്കറിന്റെ യെന്തിരാന് 2 ലാകും സുപ്പെര്താരം അഭിനയിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.
തിരക്കഥാകൃത്തും സംവിധായകനും ആയ പിഎ.രഞ്ജിത്തിന്റെ മദ്രാസ് സംവിധാന മികവുകൊണ്ട് വളരെ നല്ല അഭിപ്രായം നേടിയിരുന്നു. 2012 ലെ ആട്ടകത്തിയായിരുന്നു ആദ്യചിത്രം. 2014 ലാണ് കാര്‍ത്തിയെ നായകനാക്കി രണ്ടാമത്തെ ചിത്രം മദ്രാസ് ഒരുക്കിയത്.
താരത്തിന്റെ കൊട്ടിഘോഷിച്ച വന്‍ബജറ്റ് ചിത്രങ്ങളായ ലിംഗാ,കൊച്ചടിയാന് എന്നിവയുടെ തകര്‍ച്ചയാണ് ഷങ്കറിനെ ഉപേക്ഷിച്ചു ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കാരണം. ഷങ്കര്‍ അവസാനം സംവിധാനം ചെയ്ത വിക്രം ചിത്രം ഐ യും ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.
കലൈപ്പുലി എസ് ധാണു നിര്‍മ്മിക്കുന്ന പേരിടാത്ത ചിത്രത്തിലെ നായികയൊ മറ്റു നടന്മാരെയോ തീരുമാനിച്ചിട്ടില്ല. സന്തോഷ് നാരായണന് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം വിദേശത്ത് ആയിരിക്കും