'അവളിലേക്കുള്ള ദൂരത്തിന്' ശേഷം പി. അഭിജിത്തിെന്റ 'എന്നോടൊപ്പം' അന്താരാഷ്ട്ര ഡോക്യമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക്. ജൂണ്‍ 21 മുതല്‍ 26വരെ തിരുവനന്തപുരത്ത് നടക്കുന്ന ഐ.ഡി.എസ്.എഫ്.എഫ്.കെ മേളയില്‍ ഈ ഡോക്യുമെന്ററി കാണികള്‍ക്ക് മുന്നിലെത്തും. ട്രാന്‍സ്ജെന്ററുകളുടെ ജീവിതവും കുടുംബ ജീവിതവും പശ്ചാത്തലമാകുന്ന ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനമാണ് ജൂണ്‍ 25ന് വൈകിട്ട് 3.15 ന് ശ്രീ തീയറ്ററില്‍ നടക്കുക. തലസ്ഥാന നിവാസികളായ ആദ്യ ട്രാന്‍സ് ദമ്പതികളായ ഇഷാന് സൂര്യ എന്നിവരുടെയും എറണാകുളം, വൈപ്പിന്‍ സ്വദേശിനിയായ മിയ ശിവറാമിെന്റയും ജീവിതങ്ങള്‍ തൊട്ടറിയുന്നതാണ് പ്രമേയം. കഴിഞ്ഞ 12 വര്‍ഷമായി ഫൊട്ടോഗ്രാഫിയിലൂടെയും എഴുത്തിലുടെയും ഡോക്യുമെന്ററിയിലൂടെയും ട്രാന്‍സ് സമൂഹത്തെ പിന്തുടരുന്ന പി. അഭിജിത്ത്, 'എന്നോടൊപ്പത്തില്' വ്യത്യസ്ഥമായൊരു പ്രമേയമാണ് അവതരിപ്പിക്കുന്നത്. മാധ്യമം ദിനപത്ത്രിെന്റ എറണാകുളം യൂണിറ്റില്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ആണ് അഭിജിത്ത്. ഫോട്ടോഗ്രാഫിക്കും ഡോക്യുമെന്ററികള്‍ക്കുമായി ഇതിനകം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പി. അഭിജിത്ത്
ഡ്രീം ക്യാപ്ച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്യുമെന്ററി നിര്‍മിച്ചത് എ.ശോഭില ഛായാഗ്രഹണം അജയ് മധു എഡിറ്റിങ്ങ് അമല്‍ജിത്ത് സൗണ്ട് മിക്സിങ്ങ് ഷൈജു .എം സബ്ടൈറ്റില്‍സ് അമിയ മീത്തല്‍ ഡിസൈന്‍സ് ടി . ശിവജി കുമാര്‍