ചന്ദ്രസേനൻ ശ്രീകുമാരൻതമ്പിയെ പൊന്നാടയണിയിക്കുന്നു. വി ആർ ശശികുമാർ (എംഡി, എസ്ബിടി) ഡോ. പി സുരേഷ് ബാബു ഐ എ എസ് (എം ഡി, കെ എസ് സി ബി) എന്നിവർ സമീപം
തിരുവനന്തപുരം:ഇളയരാജ അങ്ങേരുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതാണോ പാട്ടുകളെല്ലാം. അങ്ങേയറ്റത്തെ അഹങ്കാരമാണ്. ഇളയരാജയുടേത്. ഗാന രചിയിതാവും സംഗീത സംവിധായകനും ഗായകനും ഒന്നുചേർന്ന ഒരു കൂട്ടായ്മയുടേതാണ് പാട്ട്. അത് ഒരാളുടെ മാത്രം സ്വന്തമല്ല. എന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. ഗാനരചനയിൽ അഞ്ചുപതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു അദ്ദേഹത്തിന് ആദരവായി കമുകറ ഫൗണ്ടേഷനും എസ് ബി ടിയും സംയുക്തമായി സംഘടിപ്പിച്ച പൗർണമി ചന്ദ്രിക എന്ന ചടങ്ങിൽ ആദരം ഏറ്റുവാങ്ങി സംസാരിക്കുയായിരുന്നു ശ്രീകുമാരൻ തമ്പി. മലയാള സിനിമയിൽ ഇനി പാട്ടെഴുത്ത് നടക്കില്ല. ഗോപി സുന്ദർ, ബിജിബാൽ തുടങ്ങിയ പുതിയ സംഗീത സംവിധായകർ തമ്പി സാർ വേണ്ടെന്ന് പറയു. അവർക്ക് ഞാനുമായി ചേർന്നുപോകാൻ പറ്റില്ലെന്നാണ് പറയുന്നത്.
ഇവിടെയില്ലെങ്കിലും ഞാനിപ്പോൾ തെലുങ്കിൽ ഒരു ചിത്രത്തിന് വേണ്ടി അഞ്ചു പാട്ടുകൾ എഴുതിയിട്ടുണ്ട്. കീരവാണിയാണ് അതിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ട്യൂൺ അനുസരിച്ച് പുതു തലമുറയ്ക്ക് ഇഷ്ടപെടുന്ന വരികളാണ് എഴുതിയിട്ടുള്ളത്. ആ പാട്ട് പുറത്തിറങ്ങമ്പോൾ സൂപ്പർ ഹിറ്റാവും.
വയലാർ, പി ഭാസ്കരൻ, ഒ എൻ വി എന്നിവരെ ഒരിക്കലും അനുകരിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. അവരുടെ പാട്ടുകേട്ടു വളര്ന്ന എനിക്ക് അവർ എന്നും പ്രചോദങ്ങളായിരുന്നു.താളബോധത്തോടെ വൃത്തം ഉണ്ടാക്കാൻ അറിയുന്ന ഒരു ഗാന രചയിതാവിനെ മാത്രമേ ജനപ്രിയനാകാനാകു.
ആർകെ ശേഖർ എന്റെ നല്ലൊരു സുഹൃത്തായിരുന്നു. സംഗീത പണ്ഡിതനായിരുന്നു. ആ തിരിയിൽ നിന്ന് കൊളുത്തിയ പന്തമാണ് എ ആർ റഹ്‌മാൻ. അല്ലാതെ റഹ്‌മാൻറ് കഴിവല്ല. അത്രയ്ക്ക് സംഗീത ജ്ഞാനമുണ്ടായിരുന്നു ശേഖറിനെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. കമുകറ ഫൗണ്ടേഷൻ പ്രസിഡന്റ് രാജീവ് ഒ എൻ വി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി ആർ ശശികുമാർ( എം ഡി, എസ് ബി ടി) , ഡോ. പി സുരേഷ് ബാബു ഐ എ എസ് (എം ഡി, കെ എസ് സി ബി) എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.പ്രൊഫ.ബി വി ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി. ബി ചന്ദ്രഹാസൻ, ബേബി മാത്യു എന്നിവർ ആശംസകൾ നേർന്നു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പി വി ശിവൻ സ്വാഗതം ആശംസിച്ചു. കമുകറ ശ്രീകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ മാത്രം ഉൾക്കൊള്ളിച്ച ഗാനമേളയും അരങ്ങേറി.