തിരുവനന്തപുരം:ആരുടെയും മൃതദേഹം കാണാൻ പോകാത്ത ഞാൻ ജയന്റെ അപകടമരണമറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു. മലയാളസിനിമാപ്രവർത്തകർ തിങ്ങിനിറഞ്ഞ ആശുപത്രിയിൽ ജയന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞത് ഇന്നും എന്റെ ഓർമയിലുണ്ട്. 'ശരീരം കണ്ടപ്പോൾ കത്തിവയ്ക്കാൻ മടിയായിരുന്നു. പക്ഷെ,ചെയ്തല്ലേ പറ്റൂ' എന്ന് . ശരീരത്തിന് ഒരു പോറൽ പോലുമേറ്റിരുന്നില്ല തലച്ചോറ് കലങ്ങിപ്പോയ അവസ്ഥയിലായിരുന്നു. എന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മലയാളസിനിമയിലെ ആദ്യകാല നായിക വിധുബാല പറഞ്ഞു. മസ്കുലാർ ഹീറോയായിരുന്ന ജയൻ ജീവിച്ചിരുന്നുവെങ്കിൽ മലയാള സിനിമയുടെ നായക സങ്കൽപ്പം തന്നെ മാറുമായിരുന്നു വെന്നും അവർ പറഞ്ഞു.
വിധുബാല78 ചിത്രങ്ങളിൽ അഭിനയിച്ച വിധുബാല ജയനൊപ്പമാണ് അവസാനം അഭിയനയിച്ചത്. 1978 ൽ അഭിനയം എന്ന സിനിമയിൽ. പിന്നീടുള്ള രണ്ടു വര്ഷം മലയാള സിനിമയിൽ നവതരംഗം സൃഷ്ടിച്ച് അകാലത്തിൽ പൊലിഞ്ഞ ജയന്റെ പേരിലുള്ള 2016 ലെ ജയൻ രാഗമാലിക പുരസ്കാരം വിധുബാലയ്ക്കാണ്. 38 വര്ഷമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന വിധുബാല ജയന്റെ 36 ആം സ്മരണദിനമായ നവംബർ 16 ന് തലസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ശ്രീകുമാരൻതമ്പിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും. ജയൻ ആരാധകർ രൂപംനൽകിയ ജയൻ കലാ സാംസ്കാരിക വേദിയാണ് ചടങ്ങു സംഘടിപ്പിന്നത്.