ബേബി ദേവി ശങ്കരികേരളത്തിലെ അതിപുരാതന ക്ഷേത്രകലകളില്‍ ഒന്നായ ചാക്യാര്‍കൂത്തിലൂടെ കഥാ സഞ്ചാരം നടത്തുന്ന ചിത്രമാണ് മിത്ത്. നവാഗതനായ എം.എസ്സ്. സുനില്‍കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. വൈറ്റ് മൂണ്‍ മൂവീസിന്റെ ബാനറില്‍ ഷീജാ വിപിന്‍, ശ്രീജിത്ത് പെരുംങ്കടവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സമകാലീക സാമൂഹ്യ പശ്ചാത്തലം , വിദ്യാഭ്യാസം, സംസ്‌കാരം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ ചിത്രത്തില്‍ പ്രതിപാദ്യ വിഷയങ്ങളാകുന്നു. മാതാപിതാക്കളുണ്ടെങ്കിലും വാത്സല്യം കിട്ടാതെ, ചേരിയില്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന നാനി എന്ന ഹത്യഭാഗ്യയായ പത്തു വയസ്സുകാരിയുടെ അതിജീവനത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.
എളവൂര്‍ അനില്‍, പ്രദീപ് എസ്.എന്‍, ബാലകൃഷ്ണ വര്‍മ്മ, പീറ്റര്‍, ദിലീപ് പള്ളം, ബേബി ദേവി ശങ്കരി,സംഗീത,സാന്ദ്ര പി.സുനില്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
ഛായാഗ്രഹണം:ജഗദീഷ്.വി.വിശ്വം. ഗാനരചന: ചുനക്കര രാമന്‍കുട്ടി, എളവൂര്‍ അനില്‍. പശ്ചാത്തല സംഗീതം, സംഗീതം: അരുണ്‍രാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഹരി വെഞ്ഞാറമൂട്. ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍: സുബാഷ് പുളിമൂട്ടില്‍. പി.ആര്‍.ഒ: റഹിം പനവൂര്‍. കോറിയോഗ്രാഫി: ഡോ.ഗായത്രി സുബ്രഹ്മണ്യന്‍. എഡിറ്റിംഗ്: അഭിലാഷ് ബാലചന്ദ്രന്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.