തിരുവനന്തപുരം:മുൻ കാല മേളകളെ തിരുത്തി ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം ചരിത്രം രചിച്ചു. സംഘാടന മികവുകൊണ്ട് ശരേദ്ധേയമാകുന്നു ഐ എഫ് എഫ് കെ ഇക്കുറി ഏറ്റവും കൂടുതൽ ടെലിഗേറ്റുകളെ മേളക്കെത്തിച്ചാതാണ് ആദ്യ ചരിത്ര സംഭവം. 12 ത്തിലധികം ചലച്ചിത്രപ്രേമികളെ ഉൾക്കൊള്ളുന്ന മേളയ്ക്കാന് ഇന്നലെ തുടക്കം കുറിച്ചത്.
കനകക്കുന്നിലെ നിശാഗന്ധിയിൽ താത്കാലിക തീയറ്റർ ഒരുക്കി 1200 ലധികം പേരെ ഉദ്ഘാടന സിനിമ കാണിച്ചതാണ് മറ്റൊരു ചരിത്ര സംഭവം . മൂന്നാമത്തെ ചരിത്ര സംഭവം ആദ്യമായി ചലച്ചിത്രമേളയിൽ ത്രിമാന ചിത്രം കാണിച്ചതാണ്. ചൈനീസ് ത്രിമാന ചിത്രം വുൽഫ് റ്റോറ്റം കാണിച്ചുകൊണ്ടാണ് എട്ടുദിന ദൃശ്യ വിരുന്നിന് ഇന്നലെ തുടക്കം കുറിച്ചത്.
കഴിഞ്ഞ 19 മേളകളിലും ഉൾപ്പെടുത്താത ആറു ത്രീഡി ചിത്രങ്ങളാണ് ഇക്കുറി ഉൾപ്പെടുത്തിയിരിക്കുന്നത്. ടെലിഗേറ്റുകൾക്കായി ആദ്യമായി ഒരു മത്സരവും ഈ ചലച്ചിത്രമേള ഒരുക്കിയിട്ടുണ്ട്. മേളയെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള മികച്ച അഭിപ്രായത്തിനാണ് സമ്മാനം. 100 പേര്ക്ക് സമ്മാനം നൽകുമെന്നാണ് സംഘാടക വാഗ്ദാനം. പ്രേക്ഷകർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്ന ഈ മേള എല്ലാ അർഥത്തിലും മികച്ച വിജയം ആകുമെന്ന് കരുതാം.
ഇന്നലെ നിശാഗന്ധിയിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ സിനിമാ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി തിരിതെളിച്ചതോടെയാണ് ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായത്. ഉസ്താദ് സക്കീര് ഹുസൈൻ മുഖ്യാഥിതിയായിരുന്നു. ജൂറി ചായര്മാൻ ജൂലിയോ ബ്രെസ്സെൻ, മന്ത്രിമാരായ കെ സി ജോസഫ്,എ പി അനിൽകുമാര്,ശശി തരൂര് എം പി, ചലച്ചിത്ര അക്കാദമി ചെയർമാൻ രാജീവ്നാഥ്,ചീഫ് സെക്രട്ടറി ജിജി തോംസണ്‍, റാണി ജോർജ് എന്നിവര് പങ്കെടുത്തു .
ഉസ്താദ് സക്കീര് ഹുസൈൻ തബലയിൽ തീര്ത്ത താളവിസ്മയമായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ ഏറ്റവും വലിയ ആകർഷണിയത.