CINEMA20/09/2016

ഒരു മഹാ സംഭവം

ayyo news service
ബിനീഷ് ബാസ്റ്റിന്‍,പി.സി. ജോര്‍ജ്,ശ്രീജിത്ത് മഹാദേവന്‍
ഒരു കോളനി നായകനാകുന്ന സിനിമ എന്ന പ്രത്യേകതയാണ് ശ്രീജിത്ത് മഹാദേവന്‍ സംവിധാനം ചെയ്യുന്ന ഒരു മഹാസംഭവം എന്ന ചിത്രത്തിനുള്ളത്. ചേരിയെ കേന്ദ്രീകരിച്ചുള്ള പല സിനിമകളും ആക്ഷന്‍ കഥകളാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ  ഈ സിനിമയുടെ ഒരു പ്രത്യേകത ഈ ചിത്രം കോമഡി പശ്ചാത്തലത്തിലുള്ളതാണ് എന്നതാണ്. ന്യൂ ദര്‍ശന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മാത്യു കുട്ടമ്പുഴ, സോണി ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ അരുൺ  ജി. എസ്സ് ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത്.

അസീസ്,ബിനീഷ് ബാസ്റ്റിന്‍,അലി റഹ്മാന്‍
സമൂഹത്തില്‍ ഇന്ന്  നടന്നുകൊണ്ടിരിക്കുന്ന ഒരു വിഷയത്തെ കോളനിയുടെ പശ്ചാത്തലത്തില്‍ നര്‍മത്തിലൂടെയാണ് ഈ സിനിമിയില്‍ അവതരിപ്പിക്കുന്നത്. സാധാരണ സിനിമകളില്‍ ഒരു നായകനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു  പോകുന്നതെങ്കില്‍ ഈ സിനിമയില്‍ ഒരു കോളനിയിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് കഥ മുന്നോട്ടു പോകുന്നത്. ഈ സിനിമയില്‍ കോളനിയിലെ ഇരുപതോളം കഥാപാത്രങ്ങളുണ്ട്. എന്നാല്‍ ഇവരെയെല്ലാം ക്ലബ് ചെയ്തു കൊണ്ടാണ് കഥ പറയുന്നത്. ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ കഥകള്‍ പറയാനുണ്ടെങ്കിലും ഈ കഥകളെല്ലാം  ഒന്നായി മാറുന്നു.

തമിഴ് താരം വിജയ്‌യുടെ തെരി എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ബിനീഷ് ബാസ്റ്റിനാണ് ഈ സിനിമ യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ബിനീഷ് നായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്. മാമ വാസു എന്ന കഥാപാത്രമായാണ് ഈ യുവതാരം ഈ സിനിമയിലെത്തുത്. ടിവി കോമഡി ഷോയിലൂടെ ഏറെ പ്രശസ്തനായ അസീസ്, പൂച്ച ബിനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . സുഹൃത്തുക്കളായ വാസുവും ബിനുവും പണത്തിനുവേണ്ടി എന്തും ചെയ്യുന്നവരാണ്. അലി റഹ്മാന്‍ എന്ന  യുവതാരമാണ് മറ്റൊരു കഥാപാത്രമായ ശങ്കറിനെ അവതരിപ്പിക്കുന്നത്. നായിക കഥാപാത്രമായ ശാരിയെ ഷിനി ദേവ് അവതരിപ്പിക്കുന്നു . കോളനിയ്ക്ക് പുറത്ത് താമസിക്കുന്ന  സെയില്‍സ് ഗേളാണ് ശാരി. മാമ വാസുവിനെ പ്രണയിച്ച് പിറകേ നടക്കുന്ന  സുമ എന്ന  കഥാപാത്രത്തെ നിമിഷ എസ്. നായര്‍  അവതരിപ്പിക്കുന്നു .

നിമിഷ എസ്. നായര്‍
പൂഞ്ഞാറിലെ ജനപ്രതിനിധി പി.സി. ജോര്‍ജ് എം.എല്‍.എ യായിത്തന്നെ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന ഒരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈ കോളനിയിലെ ഐ.എ.എസ്സുകാരിയെ അഭിനന്ദിക്കാനെത്തുന്നതായാണ് പി.സി.ജോര്‍ജിന്റെ കഥാപാത്രം.
    
അന്‍സാരി ഈരാറ്റുപേട്ട, സോണി ഫ്രാന്‍സിസ്, അനില്‍ തമലം, അനീഷ് ജോസ്, അനു ആനന്ദ്, ജോസഫ് കെ. ഷാലി, ഷെറീഫ് തമ്പാനൂര്‍, പ്രേം സുജിത്ത്, പ്രശാന്ത് കരകുളം, അഞ്ജലി, സജ്‌ന, അനിഴാ കൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍
        
തിരുവനന്തപുരം ചെങ്കല്‍ചൂള കോളനി കേന്ദ്രീകരിച്ചാണ് സിനിമയുടെ ചിത്രീകരണം. യഥാര്‍ത്ഥ കോളനിയില്‍ തന്നെയാണ് സിനിമ ചിത്രീകരിക്കുന്നത് എന്ന  മറ്റൊരു പ്രത്യേതകതയുണ്ട്.

വൺ മിസ്ഡ് കോള്‍, ലാസ്റ്റ് ബസ് 8. 35 പി.എം. എന്നി  ചിത്രങ്ങള്‍ക്കുശേഷം ശ്രീജിത്ത് മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ രചയിതാവായ അരുൺ ജി.എസ് പ്രൊഫഷണല്‍ നാടകകൃത്തുകൂടിയാണ്.  തിരുവനന്തപുരം നഗരൂര്‍ സ്വദേശിയായ അരുൺ രചന നിര്‍വഹിക്കുന്ന ആദ്യ സിനിമയാണിത്. ശ്രീജിത്തിന്റെ രണ്ട് സിനിമകളില്‍ അസോസ്സിയേറ്റ് ഡയറക്ടറുമായിരുന്നു.

അലി റഹ്മാന്‍,ഷിനി ദേവ്
യുവഛായാഗ്രാഹകനായ സ്വാതി നെയ്യാറാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍കുമാര്‍. കോ-പ്രൊഡ്യൂസര്‍മാര്‍ : പ്രശാന്ത് കൃഷ്ണ, അന്‍സാരി ഈരാറ്റുപേട്ട, ശ്രീജിത്ത് മഹാദേവന്‍. ഗാനരചന : ജയകുമാര്‍. കെ. പവിത്രന്‍. സംഗീതം : ശ്യാം എസ്. സാലഗം. കലാ സംവിധാനം : വിനോദ് വി. നായര്‍. മേക്കപ്പ് : ആശാ പ്രവീൺ,. എഡിറ്റിംഗ് : ശ്രീനിവാസന്‍. പ്രൊഡക്ഷന്‍ കൺട്രോളര്‍ : മണികണ്ഠന്‍ പെരിങ്ങോട്ടുകുറിശ്ശി. പിആര്‍ഒ: റഹിം പനവൂര്‍. സ്റ്റില്‍സ് : സന്തോഷ് കള്ളിക്കാടന്‍. പ്രോജക്ട് ഡിസൈനര്‍ : ഷൈജു കോവളം. സ്റ്റുഡിയോ : അമ്മു ഡിജിറ്റല്‍. അസോസ്സിയേറ്റ് ഡയറക്ടര്‍ : അരുൺ. ജി. എസ്.  അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ : സക്കീര്‍, സുനീഷ്, അനിഴാ കൃഷ്ണന്‍, കലാറാണി. അസിസ്റ്റന്റ് ക്യാമറ : ശരത്, അമല്‍, ജോബി.

Views: 2300
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024