CINEMA03/12/2023
നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാന്‍ അര്‍ധരാത്രിയില്‍ രണ്ടു ചിത്രങ്ങള്‍
അര്‍ധരാത്രിയില്‍ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാന്‍ ഇത്തവണ രണ്ടു ചിത്രങ്ങള്‍ രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കും. ലോകത്തെ എക്കാലത്തെയും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നായ എക്സോര്‍സ്സിസ്റ്റ്, മലേഷ്യന്‍ സംവിധായിക അമാന്‍ഡ നെല്‍ യു ഒരുക്കിയ ടൈഗര്‍ സ്ട്രൈപ്സ് എന്നീ ചിത്രങ്ങളാണ് മിഡ്നെറ്റ് സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
വില്ല്യം ഫ്രീഡ്കിന്‍ സ്വന്തം നോവലിനെ ആധാരമാക്കി 1973 ല്‍ നിര്‍മ്മിച്ച അമേരിക്കന്‍ അമാനുഷിക ഹൊറര്‍ ചിത്രമാണ് ദി എക്‌സോര്‍സിസ്റ്റ്. ഒരു പെണ്‍കുട്ടിയിലുണ്ടാകുന്ന പ്രേതബാധയും പുരോഹിതന്മാരുടെ ഭൂതോച്ചാടനത്തിലൂടെ അവളെ രക്ഷിക്കാനുള്ള മാതാവിന്റെ ശ്രമവുമാണ് ചിത്രത്തിന്റെ പ്രമേയം. എലന്‍ ബര്‍സ്റ്റിന്‍, മാക്‌സ് വോണ്‍ സിഡോ, ജേസണ്‍ മില്ലര്‍, ലിന്‍ഡ ബ്ലെയര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഈയിടെ അന്തരിച്ച വില്ല്യം ഫ്രീഡ്കിനുള്ള സ്മരണാഞ്ജലിയായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
പതിനൊന്നുകാരിയായ ഒരു പെണ്‍കുട്ടി ഋതുമതിയാകുന്നതിനെ തുടര്‍ന്നുള്ള ശാരീരിക മാനസിക മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് മലേഷ്യന്‍ ഹൊറര്‍ ചിത്രം ടൈഗര്‍ സ്ട്രൈപ്സ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തവണത്തെ കാന്‍ മേളയില്‍ പുരസ്‌കാരം നേടിയ ചിത്രം മലേഷ്യയില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രി കൂടിയാണ്.
Views: 269
SHARE