തിരുവനന്തപുരം:അന്നത്തെ മലയാള സിനിമയിലെ ജന്റിൽമാൻ എന്ന് പറയാവുന്നത് ശ്രീകുമാരൻ തമ്പിയെയാണ്. എല്ലാ അർത്ഥത്തിലും.അദ്ദേഹത്തിന്റെ മോറൽ സൈഡിന്റെ കാര്യത്തിലായാലും.കൊടുക്കൽ വാങ്ങലുകളുടെ കാര്യത്തിലായാലും ഏതു കാര്യത്തിലായാലും. പക്ഷെ അദ്ദേഹം നിങ്ങളുടെ കയ്യിൽ ലക്ഷങ്ങൾ വാരിത്തന്നാലും കാര്യങ്ങൾ പറയാനുള്ളത് മുഖത്ത് നോക്കി പറയാൻ മടിയില്ലാത്ത ആളുമാണ് ശ്രീകുമാരൻ തമ്പിയെന്ന് സാംസ്കാരിക ബോർഡ് ചെയർമാൻ പി ശ്രീകുമാർ പറഞ്ഞു. മലയാളം ഫിലിം ഫ്രറ്റേർണിറ്റിയുടെ വാർഷികാഘോഷ പരിപാടിയായ മലയാളം ടെലിവിഷൻ ഫെസ്റ്റിൽ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്ന ശ്രീകുമാരം എന്ന് പേരിട്ട ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ ജയകുമാർ, രാഘവൻ, പൂവച്ചൽ ഖാദർ, മല്ലിക സുകുമാരൻ, ശ്രീലത നമ്പൂതിരി, കെ മധു എസ് മുരുകൻ തുടങ്ങിയർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് ശ്രീകുമാരൻതമ്പിയുടെ ഗങ്ങളുടെ ഗാനമേള അരങ്ങേറി. ഇരുപത് വരെ നീളുന്ന ഫെസ്റ്റിൽ മാധവം എന്ന് പേരിട്ടിരിക്കുന്ന ചടങ്ങിൽ നാളെ മധുവിനെ ആദരിക്കും. തുടർന്ന് അദ്ദേഹത്തിന്റെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള നടക്കും.