തിരുവനന്തപുരം:ഇരുപത്തിയൊന്നാം ചലച്ചിത്രമേളയില്‍ വ്യാപകമായി ആള്‍മാറാട്ടം നടന്നു. ഡെലിഗേറ്റുകള്‍ക്ക് ആര്‍.എഫ്.ഐ.ഡി തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഇപ്രാവശ്യം ഏര്‍പ്പെടുത്തിയത്. ഈ കോഡ് മൊബൈല്‍ ഫോണുപയോഗിച്ചു സ്‌കാന്‍ ചെയ്താണ് ഡെലിഗേറ്റുകളെ തീയറ്ററിനുള്ളില്‍ പ്രവേശിപ്പിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡുകകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ അതിലെ ഫോട്ടോ കൂടി നോക്കി ആളെ തിരിച്ചറിയാത്തതാണ് കാരണം. ഇത് മനസ്സിലാക്കിയ ഡെലിഗേറ്റുകള്‍ കാര്‍ഡു കൈമാറ്റം ചെയ്തു എന്നാണ് അറിയാന്‍ കഴിയുന്നത്.
പ്രദര്‍ശനം തുടങ്ങുന്നതിനു 15 30 മിനുട്ടിനു മുമ്പാണ് ആളെ തിയറ്ററിനുള്ളില്‍ കയറ്റിയിരുന്നത് . മണിക്കൂറുകള്‍ക്ക് മുമ്പേ നിന്ന് തുടങ്ങുന്ന ക്യൂ കയറ്റിവിടാന്‍ തുടങ്ങുമ്പോള്‍ നീണ്ട ഒരു തിക്കു തിരക്കും ആയിരിക്കും. അപ്പോള്‍ കാര്‍ഡ് സ്‌കാന്‍ ചെയ്യുകതന്നെ ബുദ്ധിമുട്ടാകുമ്പോള്‍ അതിലെ ചെയ്‌യഫോട്ടോ കൂടെ നോക്കുന്നതെങ്ങനെ. ആ സാഹചര്യത്തിൽ ആൾമാറാട്ടം നടന്നതായി വിശ്വസിക്കാം യഥാര്‍ത്ഥത്തില്‍ ഫോട്ടോ വയ്ച്ചു രജിസ്റ്റര്‍ ചെയ്ത ആള്‍ക്ക് പകരം ആ നമ്പറില്‍ വേറൊരാള്‍ സിനിമകാണാനുണ്ടാകും.