CINEMA17/12/2021

രമ സജീവന്റെ 'ചിരാത് ' ഡിസംബര്‍ 23 ന് ആറ് ഒടിടികളിലൂടെ പ്രേക്ഷകരിലേയ്ക്ക്

Rahim Panavoor
മിഥില റോസ്,ബേബി നിരഞ്ജന
വീട്ടമ്മയായ രമ സജീവന്‍ കഥയും  തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിരാത് എന്ന  ചലച്ചിത്രം ആറ് ഒ ടി ടി പ്ലാറ്റുഫോമുകളിലൂടെ ഡിസംബര്‍ 23ന് പ്രേക്ഷകരിലെത്തും. ആര്‍ട്ട് പോയിന്റ്  ക്രിയേഷന്‍സിന്റെ ബാനറില്‍ നിതിന്‍ സജീവന്‍ ആണ് ചിത്രം നിര്‍മിച്ചത്. ഹൈ ഹോപ്‌സ്,മെയിന്‍ സ്ട്രീം,ലൈം ലൈറ്റ്,ഫസ്റ്റ് ഷോസ്, സിനീയ കൂടെ എന്നിവയാണ് ഒ ടി ടി പ്ലാറ്റുഫോമുകള്‍.
 
എല്ലാവരും ഉണ്ടായിട്ടും ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്ന മീരയുടെ  കഥയാണ് ചിത്രത്തില്‍ പറയുന്നത്.സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ ജീവിതം തച്ചുട  യ്ക്കുമ്പോള്‍  ഒരു പെണ്‍ കുഞ്ഞുമായി തീര്‍ത്തും ഒറ്റക്കാവുന്ന മീര.
ജീവിതമെന്ന കളിയാട്ടത്തിനു  മുന്നില്‍ പകച്ചുപോകുമ്പോള്‍ പതറാതെ പിടിച്ചു നില്‍ക്കാന്‍ അവള്‍ക്കു മുന്നില്‍ തെളിയുന്ന ചില നിഴല്‍രൂപങ്ങള്‍.

അവര്‍ക്കൊപ്പം കനല്‍വഴികളിലൂടെ ഒന്നു കരയാന്‍ പോലുമാകാതെ ഒരമ്മ. ഒടുവില്‍ കൊടുങ്കാറ്റിലും അണയാത്ത ദീപമായി അവള്‍ ഉയിര്‍ കൊള്ളുന്നു.  ജീവിതത്തിലെ പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും തളരാതെ ശക്തമായി തരണം ചെയ്യുമ്പോള്‍ മാത്രമാണ് മനുഷ്യന്‍  ജയിക്കുന്നതെ  ന്നാണ് രമ സജീവന്‍  ഈ  ചിത്രത്തിലൂടെ പ്രേക്ഷകരോട് പറയുന്നത്. ബിജു ആറ്റിങ്ങല്‍,പ്രസന്നന്‍ മഞ്ചക്കല്‍ ഉണ്ണി താനൂര്, പ്രഭാത് വി.കെ.എം,സുബീഷ് ശിവരാമന്‍,പി.കെ. ബിനീഷ്,ഷാജിക്ക ഷാജി, നിസാര്‍ റംജാന്‍,ഉണ്ണികൃഷ്ണന്‍,അരുണ്‍   പാലക്കാട്, ഷെഫീഖ്, സാദിഖ്, സാജു,   മിഥില റോസ്, സന്ധ്യ,ഷാന്‍സി സലാം, അന്ന ഏഞ്ചല്‍,വസന്തകുമാരി,ബേബി നിരഞ്ജന,മാസ്റ്റര്‍ നവദേവ് തുടങ്ങിയവരാണ്  പ്രധാന താരങ്ങള്‍.
 
ഛായാഗ്രഹണം : സുല്‍ഫി ഭൂട്ടോ.ക്രിയേറ്റീവ് ഹെഡ്:പി. കെ. ബിജു. എഡിറ്റിംഗ്: സുല്‍ഫി ഭൂട്ടോ,മിഥുന്‍ ഭാസ്‌കര്‍.പശ്ചാത്തല സംഗീതം: അരുണ്‍ പ്രസാദ്.മേക്കപ്പ് :ശിവരാജ് പാലക്കാട്.കോസ്റ്റ്യൂംസ് :ഷാജി കൂനമ്മാവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ഷാജിക്ക   ഷാജി.ആര്‍ട്ട്: ശ്രീനി കൊടുങ്ങല്ലൂര്‍,സ്റ്റില്‍സ് : പ്രഭാത്  വി. കെ.എം.  പിആര്‍ഒ :റഹിം പനവൂര്‍. സംവിധാന സഹായികള്‍ :ജ്യോതിന്‍ വൈശാഖ്. മനോജ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് റഫീഖ് കണമ്പ്. തൊടുപുഴ, മൂലമറ്റം, കൂത്താട്ടുകുളം തുടങ്ങിയ  സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
Views: 643
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024