പൂജാ ചടങ്ങിൽ നടൻ ഭീമൻ രഘു ദീപം തെളിയിക്കുന്നു
നവാഗതനായ കെ. പി. ആചാര്യ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു കുടംപുളി പ്രണയം എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും തിരുവനന്തപുരത്ത് നടന്നു. ചലച്ചിത്ര നടൻ ഭീമൻ രഘു ദീപം തെളിയിച്ച് സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ചലച്ചിത്ര താരങ്ങളായ ടി. ടി. ഉഷ, റിയാസ് നെടുമങ്ങാട്, രഞ്ജിത്ത് രാജ്, മുൻഷി ഹരി, ബിനു സോപാനം, മുബീർഖാൻ, രേഷ്മ, അദ്വൈത്, അഡ്വ: ചിറ്റയം സതീഷ്കുമാർ, ഛായാഗ്രാഹകൻ സമീർ ഇല്ലിയാസ്, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത്കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.
കെ. പി. ആചാര്യ
ജൂലൈ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. രാവിലെ ജോലിക്ക് പോകുന്ന ഒരു പയ്യൻ വൈകിട്ട് ജോലി കഴിഞ്ഞ് വരുമ്പോൾ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തുകൊണ്ടുവരുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നർമത്തിനും കുടുംബബന്ധത്തിനും പ്രാധാന്യം നൽകി പ്രണയപശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണിതെന്നു സംവിധായകൻ കെ. പി. ആചാര്യ പറഞ്ഞു.
പൂജാ ചടങ്ങിൽ പങ്കെടുത്തവർ
ഭീമൻ രഘു, ബിജു സോപാനം, കൊച്ചുപ്രേമൻ, ജോബി, ശിവൻ സോപാനം, മുബീർഖാൻ, അദ്വൈത്, ഷംജിത്ത്, രാമദാസ്,രഞ്ജിത്ത് രാജ്, മുന്‍ഷി ഹരി, ടി. ടി. ഉഷ, വിജയകുമാരി, രേഷ്മ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ചിത്രത്തിൽ കഥാപാത്രങ്ങളാകും
ഗാനരചന : എസ്. കെ. പുരുഷോത്തമൻ. സംഗീതം : ശ്രീകുമാർ വാസുദേവ്. ഛായാഗ്രഹണം : സമീർ ഇല്ലിയാസ്. എഡിറ്റിംഗ് : അമൽ ജി. സത്യൻ.പ്രൊഡക്ഷൻ കൺട്രോളർ :രഞ്ജൻ ചെന്നൈ. പ്രൊഡക്ഷൻ ഡിസൈനർ : പ്രശാന്ത്കൃഷ്ണ. പിആർ ഒ : റഹിം പനവൂർ. ഡിസൈനിംഗ് : വിനീഷ് ക്രിയേറ്റിവ്.